NASA starts building its spacecraft which will explore a metal rich asteroid
Gallery Icon

നിധി തേടിയൊരു യാത്ര, ഭൂമിക്കപ്പുറത്തേക്ക്; ഓരോ മനുഷ്യനെയും ശതകോടീശ്വരനാക്കാന്‍ പോകുന്ന നിധി!

സന്‍ഫ്രാന്‍സിസ്കോ;  നിധി തേടി മനുഷ്യന്‍ എത്ര യാത്രകള്‍ നടത്തിയിരിക്കുന്നു. എന്നാല്‍, ഇത്തവണ യാത്ര നടത്താനൊരുങ്ങുന്നത് സമുദ്രങ്ങളിലേക്കോ, പാറക്കെട്ടുകളിലേക്കോ അല്ല, മറിച്ച് ഭൂമിക്കപ്പുറത്തേക്കാണ്. അതേ, സൗരയുഥത്തിന്റെ ഒരു കൊച്ചു ഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നു കോടിക്കണക്കിനു മൂല്യം വരുന്ന വന്‍നിക്ഷേപങ്ങള്‍ തേടിയൊരു യാത്ര. ഇത് ലഭിച്ചാല്‍ മനുഷ്യചരിത്രം ഇനി മറ്റൊന്നാകും. വിലകൂടിയ ലോഹങ്ങളുടെ വന്‍ നിക്ഷേപങ്ങള്‍ ഉള്ള ഈ ചിന്നഗ്രഹത്തെ അടര്‍ത്തിയെടുത്തു ഭൂമിയിലേക്കു കൊണ്ടുവന്നാല്‍ എന്തു സംഭവിക്കും. ഓരോ മനുഷ്യനും ശതകോടീശ്വരനാകും. ഇതൊരു സയന്‍സ് ഫിക്ഷനല്ല, സംഭവിക്കാന്‍ പോവുകയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് നാസ. ഛിന്നഗ്രഹത്തിനു ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര് സൈക്ക് എന്നാണ്. ഇവിടെ നിന്നുള്ള ലോഹങ്ങള്‍ക്ക് 10,000 ക്വാഡ്രില്യണ്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുമത്രേ. സ്വര്‍ണത്തിന്റെയും ഇരുമ്പിന്റെയും വന്‍ നിക്ഷേപമാണ് ഇതിലുള്ളത്.