'സൂര്യന്‍റെ ഒരു ദശകം' വിസ്മയിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് നാസ
17.1 നാനോ വെവ് ലൈംഗ്തില്‍ കഴിഞ്ഞ 10 കൊല്ലത്തില്‍ എടുത്ത ചിത്രങ്ങള്‍ മനോഹരമായി തന്നെ സൂര്യന്‍റെ ഏറ്റവും പുറംഭാഗമായ കൊറോണയെ കാണിക്കുന്നുണ്ട് - നാസ വീഡിയോ സംബന്ധിച്ച് പറയുന്നു.
ന്യൂയോര്‍ക്ക്: സൌരയൂഥത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സാണ് സൂര്യന്‍. ഈ സൂര്യന്‍റെ ഒരു ദശകത്തിലെ ജീവിതം പുറത്തുവിട്ടിരിക്കുകയാണ് നാസ. 425 ദശലക്ഷം ചിത്രങ്ങള്‍ ചേര്‍ത്താണ് ഒരു മണിക്കൂറും 1 മിനുട്ടും നീളുന്ന വീഡിയോ നാസയുടെ കീഴിലുള്ള സോളാര്‍ ഡൈമാമിക്സ് ഒബ്സര്‍വേറ്ററി തയ്യാറാക്കിയിരിക്കുന്നത്.
'സൂര്യന്‍റെ ഒരു ദശകം' എന്നാണ് ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. 17.1 നാനോ വെവ് ലൈംഗ്തില്‍ കഴിഞ്ഞ 10 കൊല്ലത്തില്‍ എടുത്ത ചിത്രങ്ങള്‍ മനോഹരമായി തന്നെ സൂര്യന്‍റെ ഏറ്റവും പുറംഭാഗമായ കൊറോണയെ കാണിക്കുന്നുണ്ട് - നാസ വീഡിയോ സംബന്ധിച്ച് പറയുന്നു.
സൂര്യന്‍റെ ചിത്രങ്ങള്‍ ഒരോ 0.75 സെക്കന്‍റിലും എടുക്കുന്ന സംവിധാനമാണ് നാസയുടെ സോളാര്‍ ഡൈമാമിക്സ് ഒബ്സര്‍വേറ്ററിക്കുള്ളത്. ഇത് കൂടാതെ അറ്റ്സ്മോഫിയറിക്ക് ഇമാജിംങ് അസംബ്ലി ഉപകരണം വഴി ഒരോ 12 സെക്കന്‍റിലും 10 വേവ് ലൈംഗ്തില്‍ സോളാര്‍ ഡൈമാമിക്സ് ഒബ്സര്‍വേറ്ററി സൂര്യന്‍റെ ചിത്രം പകര്‍ത്തുന്നുണ്ട്.
ഇത്തരത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ ചിത്രീകരിച്ച ചിത്രങ്ങളാണ് ഒരു മണിക്കൂര്‍ 1 മിനുട്ട് എന്ന നിലയില്‍ ക്രോഡീകരിച്ച് പുതിയ വീഡിയോ ഇറക്കിയിരിക്കുന്നത്. ലാര്‍സ് ലിയോണ്‍ഹാര്‍ഡ് സംവിധാനം നിര്‍വ്വഹിച്ച സോളാര്‍ ഓബ്സര്‍വര്‍ എന്ന സംഗീതമാണ് വീഡിയോയ്ക്ക് പാശ്ചാത്തലം ഒരുക്കുന്നത്. ജൂണ്‍ 24നാണ് നാസ ഗൊദാര്‍ദ് യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്തത്. ശാസ്ത്രകുതുകികളില്‍ നിന്നും വലിയ പിന്തുണയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.