കാണുന്നതെല്ലാം വിശ്വസിക്കണോ? വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍

ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ സംവിധാനം. 

Google launched a fact-check feature for Google Images

വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍. കാണുന്ന ചിത്രങ്ങളെല്ലാം വിശ്വസിക്കണമോയെന്ന് വസ്തുതകളെ അടിസ്ഥാനമാക്കി ഉറപ്പുവരുത്താനുള്ള സംവിധാനമാണ് ഗൂഗിള്‍ ലോഞ്ച്  ചെയ്തിരിക്കുന്നത്. 22 ജൂണ്‍ മുതല്‍ ഈ സംവിധാനം ലഭ്യമായിട്ടുണ്ടെന്ന് ഗൂഗിള്‍ വിശദമാക്കുന്നു. ചിത്രം യഥാര്‍ത്ഥമായി വന്നിരിക്കുന്നതെവിടെയാണ് എന്നത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നതാണ് പുതിയ ഫീച്ചര്‍. 

തീരുമാനങ്ങളെടുക്കുന്നതിനായി ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണ് ഈ ഫീച്ചറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ സംവിധാനം. ഫോട്ടോകളും വീഡിയോകളും ലോകത്ത് എന്ത് സംഭവിക്കുന്നുവെന്നതിനേക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഈ സംവിധാനങ്ങള്‍ വലിയ രീതിയില്‍ തെറ്റിധാരണകള്‍ പരത്തുന്നുണ്ട്. ഇവയുടെ അടിസ്ഥാനം, ചിത്രീകരിച്ച സ്ഥലം, സമയം ഇവയെല്ലാം പുത്തന്‍ ഫീച്ചറിലൂടെ കണ്ടെത്താന്‍ സാധിക്കും.

ചിത്രങ്ങളില്‍തന്നെ ചെറിയ ലേബല്‍ പോലെയാവും ഈ വിവരങ്ങള്‍ ലഭ്യമാവുക. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മാത്രമാകും ഇത്തരം ലേബലുകള്‍ ഉണ്ടാവുകയെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. വിവരങ്ങളുടെ പ്രചാരണത്തില്‍ ചിത്രങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞാണ്  ഈ നീക്കമെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios