Asianet News MalayalamAsianet News Malayalam

ലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും കിവീസ് തോല്‍വിയിലേക്ക്! ഫോളോഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്‌സിലും തകര്‍ച്ച

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ നിഷാന്‍ പെയ്‌രിസാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്.

sri lanka in front foot against new zealand in second innings
Author
First Published Sep 28, 2024, 6:24 PM IST | Last Updated Sep 28, 2024, 6:24 PM IST

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും ന്യൂസിലന്‍ഡ് തോല്‍വിയിലേക്ക്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 602 റണ്‍സിനെതിരെ ന്യൂസിലന്‍ഡ് ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതമായിരുന്നു. പിന്നീട് 88 റണ്‍സിന് പുറത്തായ കിവീസ് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചിന് 199 എന്ന നിലയിലാണ്. രണ്ട് ദിവസം ശേഷിക്കെ ലങ്കയെ വീണ്ടും ബാറ്റിംഗിനയക്കണമെങ്കില്‍ ഇനിയും 315 റണ്‍സ് കൂടി വേണം. ടോം ബ്ലണ്ടല്‍ (47), ഗ്ലെന്‍ ഫിലിപ്‌സ് (32) എന്നിവരാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ നിഷാന്‍ പെയ്‌രിസാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. ടോം ലാഥം (0) ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ ഡെവോണ്‍ കോണ്‍വെ (61) - കെയ്ന്‍ വില്യംസണ്‍ (46) എന്നിവര്‍ 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കോണ്‍വെയെ പുറത്താക്കി ധനഞ്ജയ ഡി സില്‍വ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് വില്യംസണെ നിഷാന്‍ മടക്കി. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചല്‍ (1), രചിന്‍ രവീന്ദ്ര (12) എന്നിവര്‍ക്കും തിളങ്ങാനായില്ല. തുടര്‍ന്ന് ബ്ലണ്ടല്‍ - ഫിലിപ്‌സ് സഖ്യം 78 റണ്‍സ് കൂട്ടിചേര്‍ത്തു. എങ്കിലും നാളെയും പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗൗതം ഗംഭീറിന് പകരക്കാന്‍ വന്നു! മെന്ററായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം

ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് കിവീസിനെ തകര്‍ത്തത്. 29 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ (13), രചിന്‍ രവീന്ദ്ര (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ലാതം (2), കോണ്‍വെ (9), വില്യംസണ്‍ (7), ബ്ലണ്ടല്‍ (1), ഫിലിപ്‌സ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അജാസ് പട്ടേല്‍ (8), ടിം സൗത്തി (2) എന്നിവരും പുറത്തായി. വില്യം റൗര്‍ക്കെ (2) പുറത്താവാതെ നിന്നു. പ്രഭാതിന് പുറമെ പെയ്‌രിസ് മൂന്ന് വിക്കറ്റ് നേടി.

രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലാണ്. ഗോളിലും ജയിച്ചാല്‍ ലങ്കയ്ക്ക് പരമ്പര തൂത്തുവാരാം.

Latest Videos
Follow Us:
Download App:
  • android
  • ios