ന്യൂനമർദ്ദം; നാളെ മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്
ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മസ്കറ്റ്: ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നു. ഞായറാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കുന്നു. ചില സമയത്ത് ഇടിയും ഉണ്ടാകും. 10-30 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതുമൂലം വാദികള്‍ നിറഞ്ഞൊഴുകും. മണിക്കൂറില്‍ 28-65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. ഇടിയോട് കൂടിയ മഴയും കാറ്റും മൂലം ദൂരക്കാഴ്ച കുറയും.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥ അറിയപ്പുകളും അപ്ഡേറ്റുകളും പരിശോധിക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also - ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങാൻ പ്രൈവസി വേണം; ഭാര്യയ്ക്ക് 418 കോടിയുടെ ദ്വീപ് വിലയ്ക്ക് വാങ്ങി നൽകി ഭർത്താവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം