Asianet News MalayalamAsianet News Malayalam

രോഹിത്തിന് ആ കണക്കുകൾ ഒന്ന് കാണിച്ചു കൊടുക്കണം, ഇന്ത്യൻ ക്യാപ്റ്റന്‍റെ തന്ത്രങ്ങള്‍ക്കെതിരെ സഞ്ജയ് മഞ്ജരേക്കർ

ആദ്യ ദിനം രവീന്ദ്ര ജഡേജക്ക് പന്ത് നല്‍കാതിരുന്ന രോഹിത്തിന്‍റെ തന്ത്രം തെറ്റായിപ്പോയെന്നാണ് മഞ്ജരേക്കര്‍ വ്യക്തമാക്കുന്നത്.

Rohit needs to be shown this stat bout Ravindra Jadeja, Says Sanjay Manjrekar
Author
First Published Sep 28, 2024, 11:37 AM IST | Last Updated Sep 28, 2024, 11:37 AM IST

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. മഴ തടസപ്പെടുത്തിയ ആദ്യ ദിനം 35 ഓവറെ മത്സരം നടന്നുള്ളൂവെങ്കിലും രവീന്ദ്ര ജഡേജക്ക് ഒരോവര്‍ പോലും പന്തെറിയാൻ നല്‍കാതിരുന്നതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്.

ബംഗ്ലാദേശിന്‍റെ ഇടം കൈയന്‍ ബാറ്റര്‍മാരാണ് ക്രീസില്‍ എന്നതിനാലാണ് ജഡേജക്ക് പകരം അശ്വിനെ രോഹിത് കൂടുതല്‍ ഓവറുകള്‍ എറിയിച്ചത്. ഇടം കൈയന്‍മാര്‍ക്കെതിരെ അശ്വിനുള്ള മികച്ച റെക്കോര്‍ഡും ഇതിന് കാരണമായിരുന്നു. ഇടം കൈയന്‍ ബാറ്ററായ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയെ പുറത്താക്കി അശ്വിന്‍ തന്‍റെ മികവിന് അടിവരയിട്ടെങ്കിലും ആദ്യ ദിനം രവീന്ദ്ര ജഡേജക്ക് പന്ത് നല്‍കാതിരുന്ന രോഹിത്തിന്‍റെ തന്ത്രം തെറ്റായിപ്പോയെന്നാണ് മഞ്ജരേക്കര്‍ വ്യക്തമാക്കുന്നത്.

യുവതാരത്തിന് കാര്‍ അപകടത്തില്‍ പരിക്ക്, ഇറാനി ട്രോഫിയില്‍ മുംബൈക്കായി കളിക്കാനാവില്ല

ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ ജഡേജക്ക് മികവ് കാട്ടാന്‍ കഴിയുമോ എന്ന് രോഹിത് സംശയിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അലിസ്റ്റര്‍ കുക്കിനെതിരെയുള്ള ജഡേജയുടെ റെക്കോര്‍ഡുകള്‍ ഒന്ന് കാണിച്ചുകൊടുക്കണമെന്ന് മഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.  2016ലെ പരമ്പരയില്‍ എട്ട് ഇന്നിംഗ്സില്‍ ആറ് തവണയാണ് ജഡേജ ഇടം കൈയനായ കുക്കിനെ പുറത്താകകിയത്. അതും വെറും 75 റണ്‍സ് മാത്രം വിട്ടുകൊടുത്ത്. ഇടം കൈയന്‍ ബാറ്ററാണ് ക്രീസിലെങ്കില്‍ രോഹിത് ജഡേജയെ പന്തെറിയാക്കിതിരിക്കുന്നത് ഇനിയെങ്കിലും മാറ്റണമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ആദ്യ ദിനം 35 ഓവര്‍ മാത്രം കളി നടന്നപ്പോള്‍ ജസ്പ്രീത് ബുമ്രയും ആര്‍ അശ്വിനും ഒമ്പത് ഓവര്‍ വീതവും മുഹമ്മദ് സിറാജ് ഏഴോവറും ആകാശ് ദീപ് 10 ഓവറും എറിഞ്ഞെങ്കിലും ജഡേജക്ക് ഒരോവര്‍ പോലും എറിയാതിരുന്നതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios