പ്രതീക്ഷകള്‍ കാക്കാൻ സൂര്യയുടെ കങ്കുവ, എത്ര നേടാനാകും?, പ്രവചനങ്ങള്‍ ഫലിക്കുമോ?, സൂചനകള്‍

By Web Team  |  First Published Sep 20, 2024, 5:26 PM IST

തമിഴകത്തിനെ ഒന്നാമത് എത്തിക്കാൻ കങ്കുവയും.

Actor Suriya Kanguva film collection prediction hrk

തമിഴകത്തിന് 2024 മികച്ച വര്‍ഷമായിരുന്നില്ല തുടക്കത്തില്‍ എന്നാണ് വ്യക്തമായത്. രജനികാന്ത് അതിഥി വേഷത്തില്‍ വന്ന ചിത്രം ലാല്‍ സലാമടക്കം പരാജയമായി മാറി. എന്നാല്‍ പിന്നീട് കുതിക്കുകയും ഒടുവില്‍ ദ ഗോട്ടിന്റെ വമ്പൻ വിജയത്തില്‍ എത്തിയിരിക്കുകയുമാണ്. ഇനി തമിഴകത്തിന്റെ പ്രതീക്ഷ സൂര്യ ചിത്രം കങ്കുവയിലുമാണ്.

സംവിധായകൻ സിരുത്തൈ ശിവ 2023ല്‍ ചിത്രത്തിന്റെ പേരിന്റെ അര്‍ഥം വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥമെന്നാണ് റിപ്പോര്‍ട്ട്. റിലീസിന് സൂര്യയുടെ കങ്കുവ 100 കോടിയില്‍ അധികം നേടുമോ എന്നതും ചര്‍ച്ചയാകുന്നുണ്ട്

Latest Videos

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഫയര്‍ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image