ആദ്യദിനം 3 കോടിയോളം, പിന്നീട് ബറോസിന് എന്ത് സംഭവിച്ചു ? മോഹന്‍ലാല്‍ ചിത്രം ശരിക്കും എത്ര നേടി ?

By Web Desk  |  First Published Jan 4, 2025, 4:04 PM IST

150 കോടിയിലധികമാണ് ബറോസിന്‍റെ ബജറ്റ്. 


മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഇതായിരുന്നു ബറോസിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച ഘടകം. കാലങ്ങള്‍ നീണ്ട തന്‍റെ അഭിനയ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട പാഠങ്ങളുമായി മോഹന്‍ലാല്‍ സംവിധായകന്‍റെ കുപ്പായം അണിഞ്ഞപ്പോള്‍ ആരാധകരിലും ആവേശം ഇരട്ടി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 25നാണ് ബറോസ് തിയറ്ററുകളില്‍ എത്തിയത്. കുട്ടിപ്രേക്ഷകര്‍ ആവേശത്തടെ ഏറ്റെടുത്ത ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ബോക്സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍ കണക്കാണിത്. എട്ടാം ദിവസം 42 ലക്ഷം രൂപ മാത്രമാണ് ബറോസിന് നേടാനായതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ദിവസവും കൂടിചേര്‍ത്ത് 10 കോടിയെ ബറോസിന് നേടാനായിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടുണ്ട്. 

Latest Videos

റിപ്പോര്‍ട്ടുകള്‍ പ്രകാരം 3.6 കോടിയായിരുന്നു ബറോസിന്‍റെ ആദ്യദിന ഇന്ത്യ നെറ്റ് കളക്ഷന്‍. ബോഗെയ്ന്‍വില്ല, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളുടെ ആദ്യദിന കളക്ഷനുകളെ ബറോസ് മറികടക്കുകയും ചെയ്തിരുന്നു. ആദ്യദിനം വന്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീടുള്ള ദിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. 

3100 കോടിയുടെ പടത്തെ വെട്ടി ടൊവിനോ ! നാലാമനായി മാർക്കോ, ആധിപത്യം തുടർന്ന് പുഷ്പ 2; ബുക്കിം​ഗ് കണക്ക്

ബറോസിന്‍റെ ബജറ്റ് 150 കോടിയിലധികമാണെന്നാണ് അടുത്തിടെ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് തുറന്നു പറഞ്ഞിരുന്നത്. റിലീസിന് മുന്‍പ് 100 കോടി ബജറ്റിലാണ് ബറോസ് റിലീസ് ചെയ്യുന്നതെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജിജോ പുന്നൂസ് എഴുതിയ ചിത്രം നിര്‍മിച്ചത് ആശീര്‍വാദ് സിനിമാസ് ആണ്. ഫാന്‍റസി ജോണറിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇതര ഭാഷാ അഭിനേതാക്കളും മലയാള താരങ്ങളും അണിനിരന്നിരുന്നു. അതേസമയം നിലവില്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ബറോസ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!