ടൊവിനോയുടെ ഐഡന്റിറ്റി ശനിയാഴ്‍ച നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.
മലയാളത്തിന്റെ ടൊവിനോ നായകനായി വന്ന ചിത്രമാണ് ഐഡന്റിറ്റി. 2025ല്‍ മലയാളത്തില്‍ നിന്ന് എത്തിയ ആദ്യ ബിഗ് റിലീസാണെന്ന പ്രത്യേകതയുമുണ്ട് ഐഡന്റിറ്റിക്ക്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. റിലീസിന് ഐഡന്റിറ്റി ശനിയാഴ്‍ച 1.49 കോടി നെറ്റ് നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യൻ നെറ്റ് കളക്ഷനില്‍ 4.59 കോടിയാണ് ആകെ എന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ജോക്‍ജാണ് ചായാഗ്രഹണം. പതിയെ പതിയെ കളക്ഷൻ വര്‍ദ്ധിക്കുന്നതിനാല്‍ ആരെയൊക്കെ വീഴ്‍ത്തുമെന്ന് വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് 'ഐഡന്റിറ്റി'യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ് റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറുമാണ്.
അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോ ചിത്രമായി 2024ല്‍ ഹിറ്റായത്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുള്ളപ്പോള്‍ ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.
Read More: ബജറ്റ് 200 കോടി, വമ്പൻ സിനിമ ഉപേക്ഷിച്ചിട്ടില്ല, നിറഞ്ഞാടാൻ മോഹൻലാല്‍ വീണ്ടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക