കൈയടി കുറഞ്ഞത് ഇവിടെ മാത്രം, എന്നിട്ടും; 'പുഷ്‍പ 2' ഒരു മാസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്

By Web Desk  |  First Published Jan 4, 2025, 12:49 PM IST

സുകുമാര്‍ സംവിധാനം ചെയ്‍ത ചിത്രം


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് പുഷ്പ 2. പ്രീ റിലീസ് ഹൈപ്പില്‍ ബോളിവുഡ് ചിത്രങ്ങളെപ്പോലും പിന്നിലാക്കിക്കൊണ്ടാണ് ഡിസംബര്‍ 5 ന് ചിത്രം എത്തിയത്. ദക്ഷിണേന്ത്യയേക്കാള്‍ ഉത്തരേന്ത്യ ആഘോഷിച്ച ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ഇതിനകം 770 കോടിക്ക് മേല്‍ നേടി. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ കൈയടി ലഭിക്കാതെയിരുന്നത് കേരളത്തില്‍ ആയിരുന്നു. എന്നിട്ടും കേരളത്തില്‍ ചിത്രം കളക്റ്റ് ചെയ്തിട്ടുണ്ട്.

ഇതര മാര്‍ക്കറ്റുകളെ അപേക്ഷിച്ച് വലിയ വ്യത്യാസം ഉണ്ടെങ്കിലും കേരളത്തില്‍ നിന്ന് ഒരു മാസം കൊണ്ട് ചിത്രം 17.85 കോടി നേടിയിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ചാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 1799 കോടിയാണ്. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ജനുവരി 2 ന് പുറത്തിറക്കിയ കണക്ക് പ്രകാരമാണ് ഇത്.

Latest Videos

അല്ലു അര്‍ജുന്‍ എന്ന താരത്തിന്‍റെ കരിയര്‍ വളര്‍ച്ചയ്ക്ക് പുഷ്പ ഫ്രാഞ്ചൈസിയോളം കരുത്ത് പകര്‍ന്ന മറ്റ് ചിത്രങ്ങള്‍ ഇല്ല. 2021 ല്‍ പുഷ്പ എത്തുംവരെ അല്ലു അര്‍ജുന്‍ ഹിന്ദി ബെല്‍റ്റില്‍ പരിചിതനായിരുന്നില്ല. തെന്നിന്ത്യയില്‍ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നെങ്കിലും ഉത്തരേന്ത്യയില്‍ അതായിരുന്നില്ല സ്ഥിതി. എന്നാല്‍ പുഷ്പ എന്ന ഒറ്റ ചിത്രം അത് മാറ്റിമറിച്ചു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പുഷ്പ 2 ന്‍റെ കാന്‍വാസ് വലുതാവാനും കാരണം പുഷ്പ നേടിയ വലിയ വിജയമാണ്. ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് കാത്തിരിപ്പ് ഉയര്‍ത്തിയതും പുഷ്പ 2 ആയിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പുഷ്പ 2 നെ വെല്ലാനാവുന്ന ഒരു വിജയം ബോളിവുഡില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. 

ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!