Food

യൂറിക് ആസിഡ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക് പോലെ ഉയര്‍ന്ന അളവില്‍ പ്യൂറൈന്‍ അടങ്ങിയ റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 

Image credits: Getty

കടല്‍മീനുകള്‍

ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. 

Image credits: Getty

സോഡ

പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം. 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

കാര്‍ബോയും പഞ്ചസാരയും ധാരാളം അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.

Image credits: Getty

മഷ്റൂം

മഷ്റൂം അഥവാ കൂണിലും ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും മിതമായ അളവില്‍ മാത്രം കഴിക്കുക.

Image credits: Getty

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ പോലെയുള്ള ഓയിലി ഫിഷുകളില്‍ പ്യൂറൈനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകാം. 

Image credits: Getty

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

Image credits: Getty

മുട്ട കഴിക്കില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകള്‍

രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

മുരിങ്ങയിലയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യഗുണങ്ങൾ

ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍