തിരിച്ചു പിടിച്ചത് മുടക്കിയതിനെക്കാള്‍ 52.50%; നിലവിലെ ലാഭം 15 കോടിയോളം; പൃഥ്വിരാജ് പടത്തെ വീഴ്ത്താൻ മാർക്കോ

By Web Desk  |  First Published Jan 4, 2025, 8:27 PM IST

2024 ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്.


നീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ. ഈ ചിത്രമാണിപ്പോൾ മലയാള സിനിമയിലെ സംസാര വിഷയം. മോളിവുഡ് സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വയലൻസുമായെത്തിയ ചിത്രം ഓരോ ദിവസം കഴിയുന്തോറും വിജയഭേരി മുഴക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തതവസരത്തിൽ ഇതുവരെ മാർക്കോ നേടിയ ആ​ഗോള കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

2024 ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്തത്. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 82 കോടിയോളം കോടി രൂപയാണ് ആ​ഗോള തലത്തിൽ മാർക്കോ നേടിയിരിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ഷൻ 45.75 കോടിയാണ്. നികുതിയുൾപ്പെടെ മൊത്തം ആഭ്യന്തര കളക്ഷൻ 53.98 കോടിയും മാർക്കോ നേടിയിട്ടുണ്ട്. 

Latest Videos

വിദേശത്ത് നിന്നും ഇതുവരെ 29 കോടി ഗ്രോസ് ചിത്രം നേടിയിട്ടുണ്ട്. അങ്ങനെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 82.98 കോടിയാണ് ആകെ മാർക്കോ നേടിയിരിക്കുന്നത്. പതിനഞ്ചാം ദിവസം എല്ലാ ഭാഷകളിലുമായി ഏകദേശം 2.10 കോടി രൂപയാണ് ഇന്ത്യൻ നിന്നു മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 15.85% ഒക്യുപൻസി മലയാളത്തിൽ മാർക്കോയ്ക്ക് ലഭിച്ചിരുന്നു. 

ട്രാഫിക് ടീം വീണ്ടും, കുഞ്ചാക്കോ ബോബൻ ചിത്രത്തിന് പേരായി; 2025ലെ ആദ്യ പടവുമായി ലിസ്റ്റിൽ സ്റ്റീഫനും

മുപ്പത് കോടി ബജറ്റിലാണ് മാർക്കോ ഒരുങ്ങിയതെന്നാണ് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് 15.75 കോടിയുടെ ലാഭമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. വെറും പതിനഞ്ച് ദിവസത്തിലാണ് മുടക്കുമുതൽ മാർക്കോ തിരിച്ചു പിടിച്ചത്. നിക്ഷേപത്തിൽ 52.50% ലാഭവും ചിത്രം നേടിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം ​ഗുരുവായൂരമ്പല നടയലിന്റെ കളക്ഷൻ മാർക്കോ ഉടൻ മറികടക്കുമെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നുണ്ട്.   

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

tags
click me!