ചാറ്റിംഗ് രസംപിടിച്ച് വരുവായിരുന്നു, ഇതാ അടുത്തത്; മെറ്റ എഐയില്‍ ഇനി വോയ്‌സ് മെസേജ് ഓപ്ഷനും

മെറ്റ എഐയിലെ ചാറ്റ്‌ബോട്ടുമായി ടെക്‌സ്റ്റ് മെസേജുകള്‍ വഴി ചാറ്റ് ചെയ്യുന്നതിന്‍റെ ത്രില്‍ ആളുകളെ പിടിച്ചിരുത്തിയിരുന്നു

WhatsApp for Android reportedly testing voice messages feature in Meta AI

അടുത്തിടെ ഏറെ പുത്തന്‍ ഫീച്ചറുകളാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. 'മെറ്റ എഐ' ഇവയിലൊന്നായിരുന്നു. മെറ്റ എഎയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് എന്നാണ് വാട്‌സ്‌ആപ്പിലെ പുത്തന്‍ അപ്‌ഡേറ്റുകള്‍ പിന്തുടരുന്ന വാബെറ്റ്ഇൻഫോയുടെ റിപ്പോര്‍ട്ട്. 

വാട്‌സ്‌ആപ്പില്‍ പ്രത്യക്ഷപ്പെട്ട മെറ്റ എഐയിലെ ചാറ്റ്‌ബോട്ടുമായി ടെക്‌സ്റ്റ് മെസേജുകള്‍ വഴി ചാറ്റ് ചെയ്യുന്നതിന്‍റെ ത്രില്‍ ആളുകളെ പിടിച്ചിരുത്തുന്നതിന് പിന്നാലെയാണ് പുത്തന്‍ ഫീച്ചര്‍ വരുന്നത്. എഐ ചാറ്റ്‌ബോട്ടിന് വോയ്‌സ് മെസേജുകള്‍ അയക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്. വോയ്‌സ് മെസേജുകള്‍ വഴിയുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കാന്‍ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്യുന്നത് എന്ന് വാബെറ്റ്ഇൻഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.16.10 വേര്‍ഷന്‍റെ ബീറ്റയിലാണ് പരീക്ഷണം നടക്കുന്നത്. ഗൂഗിള്‍ പ്ലേയിലെ ബീറ്റ പോഗ്രാമിന്‍റെ ഭാഗമായുള്ളവര്‍ക്ക് മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ പുതിയ വോയ്‌സ് മെസേജ് ഐക്കണ്‍ കാണാനാകും. ഇപ്പോള്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായ പുത്തന്‍ എഐ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ വിപുലമായി അവതരിപ്പിക്കപ്പെടും എന്നാണ് കരുതുന്നത്. 

Read more: വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലോ, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നോ? സത്യമറിയാം    

മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ മെസേജ് ടൈപ്പ് ചെയ്യുന്നയിടത്തിന് പുറമെ ശബ്‌ദസന്ദേശങ്ങളും അയക്കാനുള്ള ഓപ്ഷന്‍ വരുന്നതിന്‍റെ ചിത്രം വാബെറ്റ്ഇൻഫോയുടെ പുറത്തുവിട്ടിട്ടുണ്ട്. മെറ്റ എഐയോട് ചോദിച്ചറിയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ സമയമില്ലെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയക്കുക വളരെ ഉപകാരമായേക്കും.

WhatsApp for Android reportedly testing voice messages feature in Meta AI

'റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്' എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി വാബെറ്റ്ഇൻഫോ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആരെങ്കിലും നിങ്ങളെ ടാഗ് ചെയ്‌ത/മെൻഷൻ ചെയ്ത വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ സ്ക്രീന്‍ഷോട്ട് രൂപത്തിലല്ലാതെ അതേപടി ഷെയര്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. മെറ്റയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തില്‍ മറ്റുള്ളവര്‍ ടാഗ് ചെയ്യുകയോ മെന്‍ഷന്‍ ചെയ്യുകയോ ചെയ്‌ത സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്. സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും വരാന്‍ പോകുന്നത്. ഇതിനായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇന്‍റര്‍ഫേസിനുള്ളിൽ പുതിയൊരു ബട്ടണ്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. 

Read more: ബിഎസ്എന്‍എല്‍ കുതിക്കുന്നു, സുന്ദരകാലം തിരികെ വരുന്നു; ഇന്ത്യയുടെ വടക്കുകിഴക്കും നാഴികക്കല്ല്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios