സൗന്ദര്യസംരക്ഷണത്തിന് ഇന്ന് പലരും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. കറ്റാർവാഴയുടെ ജെൽ പുറത്ത് നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് കറ്റാർവാഴ വീട്ടിൽ വളർത്തുന്നതാണ്.
Image credits: Getty
വീട്ടിൽ തന്നെ
അല്പം ശ്രദ്ധിച്ച് പരിചരിച്ചാൽ ആവശ്യത്തിനുള്ള കറ്റാർവാഴ വീട്ടിൽ തന്നെ നട്ടുവളർത്താം.
Image credits: Getty
മണ്ണ്
ജലാംശം കൂടുതലുള്ള സസ്യമാണ് കറ്റാർവാഴ. അതിനാൽ, വെള്ളം നന്നായി വലിച്ചെടുക്കുന്ന മണ്ണിൽ വേണം നടാൻ.
Image credits: Getty
വേരുകൾ
കുറച്ച് വലിയ കണ്ടെയിനറുകൾ തന്നെ കറ്റാർവാഴ നടാൻ വേണ്ടി തിരഞ്ഞെടുക്കാം. വേരുകൾ പടരാനും ആരോഗ്യത്തോടെ കൂടുതൽ വളരാനും അതാണ് നല്ലത്.
Image credits: Getty
വെള്ളം
അധികം വെള്ളം നൽകിയാൽ എല്ലാ സസ്യങ്ങളേയും പോലെ തന്നെ കറ്റാർവാഴയും ചീഞ്ഞുപോകും. അതിനാൽ ശ്രദ്ധിച്ചുവേണം വെള്ളം നൽകാൻ.
Image credits: Getty
വളം
വളവും അധികം വേണ്ട. കൂടുതല്‍ വളം നൽകിയാൽ നശിച്ചുപോകുന്ന ചെടിയാണിത്. വളപ്രയോഗം ഇല്ലാതെ തന്നെ വളർന്നോളും.
Image credits: Getty
സൂര്യപ്രകാശം
കൃത്യമായ സൂര്യപ്രകാശം ആറ് മണിക്കൂറെങ്കിലും കിട്ടണം. എന്നാൽ, കത്തുന്ന വെയിലടിക്കുന്ന സ്ഥലങ്ങളിൽ നടാതിരിക്കാം.
Image credits: Getty
മുറിക്കുമ്പോൾ
കൂടുതൽ തണ്ടുകൾ വളർന്ന് വരുമ്പോൾ പുതിയ കണ്ടെയിനറിലേക്ക് മാറ്റിനടാം. അതുപോലെ തണ്ടുകൾ മുറിക്കുമ്പോൾ ഒരുമിച്ച് മുറിക്കരുത്. കുറച്ചെണ്ണം ബാക്കിവയ്ക്കണം.