ചാറ്റ്ജിപിടിയുമായി ഇനി കൂളായി സംസാരിക്കാം; വന്‍ അപ്‌ഡേറ്റുകള്‍ എത്തി

തുടക്കത്തിൽ ചാറ്റ്ജിപിടി പ്ലസ്, ടീംസ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക

OpenAI rolls out Advanced Voice Mode for ChatGPT with emotional awareness

ചാറ്റ്ജിപിടിയുമായി സ്വഭാവിക രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ്ഡ് വോയ്സ് മോഡുമായി ഓപ്പൺ എഐ. ജിപിടി 4ന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന. 

തുടക്കത്തിൽ ചാറ്റ്ജിപിടി പ്ലസ്, ടീംസ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക. എന്‍റർപ്രൈസ് എഡ്യു ഉപഭോക്താക്കൾക്ക് വരും ദിവസങ്ങളിൽ ഈ ഫീച്ചർ ലഭ്യമാകും. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്‌സ്‌മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റനുസരിച്ച് അഡ്വാൻസ്ഡ് വോയ്‌സ് മോഡിൽ അത് നീല നിറത്തിലുള്ള ഗോളമാകും. പുതിയ വോയ്‌സ് മോഡിനൊപ്പം അഞ്ച് പുതിയ ശബ്ദങ്ങളും ചാറ്റ്ജിപിടിയ്ക്ക് ലഭിക്കും. ആർബർ, മേപ്പിൾ, സോൾ, സ്പ്രൂസ്, വേയ്ൽ എന്നീ ശബ്ദങ്ങൾ കൂടിയെത്തുന്നതോടെ വോയ്‌സ് മോഡിന് ആകെ ഒമ്പത് ശബ്ദങ്ങൾ ലഭിക്കുമെന്നാണ് സൂചന.

മുൻപ് സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന 'ചാറ്റ്ജിപിടി എഡ്യു' ഓപ്പൺ എഐ അവതരിപ്പിച്ചിരുന്നു. ജിപിടി 4ഒയുടെ പിന്തുണയോട് കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാകും എന്ന പ്രത്യേകതയുമുണ്ട്. ഡാറ്റ അനാലിസിസ്, വെബ് ബ്രൗസിങ്, ഡൊക്യുമെന്‍റ് സമ്മറൈസേഷൻ ഉൾപ്പടെയുള്ള ജോലികൾ ചെയ്യാനും ഇതിനാകും. മാത്രമല്ല താങ്ങാനാകുന്ന വിലയാണ് ഇതിന് ഇട്ടിരിക്കുന്നത്. എന്‍റര്‍പ്രൈസസ് ലെവലിലുള്ള സെക്യൂരിറ്റിയും ചാറ്റ്ജിപിടി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓക്‌സ്‌ഫോർഡ് സർവകലാശാല, പെനിസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂൾ, ടെക്‌സാസ് സർവകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിൽ ചാറ്റ്ജിപിടി എഡ്യു അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അവതരിപ്പിച്ച ചാറ്റ്ജിപിടി എന്‍റർപ്രൈസ് പതിപ്പ് വിജയകരമായതിന് പിന്നാലെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

Read more: 'കണക്ക് കണക്കാ'ണെന്ന് ഇനി പറയേണ്ടിവരില്ല; പുതിയ ലാർജ് ലാംഗ്വേജ് മോഡലുമായി ഓപ്പൺ എഐ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios