Asianet News MalayalamAsianet News Malayalam

വരുന്നു വാട്‌സ്ആപ്പില്‍ മൂന്ന് 'ഡോട്ട്' മാര്‍ക്കുകള്‍, ആരും പരിഭ്രാന്തരാവണ്ട; ഇതാണ് സംഭവം

ടൈപ്പിംഗ് എന്ന് എഴുതി കാണിച്ചിരുന്നതിന് പകരം വരുന്നത് മൂന്ന് ഡോട്ട് മാര്‍ക്കുകള്‍, വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റിനെ കുറിച്ച് വിശദമായി 

WhatsApp is rolling out a redesigned typing indicator
Author
First Published Oct 6, 2024, 10:01 AM IST | Last Updated Oct 6, 2024, 10:04 AM IST

തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ക്ക് പഞ്ഞമില്ലാത്ത വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും വാട്‌സ്ആപ്പില്‍ കഴിയും. 

മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പിലേക്ക് അടുത്ത ഫീച്ചര്‍ വരികയാണ്. പുതുക്കി ഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് അടുത്ത അവതാരം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. ഒരാള്‍ മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ വാട്‌സ്ആപ്പ് യൂസര്‍ ഇന്‍റര്‍ഫേസിന്‍റെ ഏറ്റവും മുകളിലായി, അതായത് ഫോണ്‍ സ്ക്രീനിന് ഏറ്റവും മുകളിലായി 'ടൈപ്പിംഗ്' എന്ന് എഴുതി കാണിക്കുകയാണ് നിലവിലുള്ള രീതി. എന്നാല്‍ പുതിയ അപ്‌ഡേറ്റോടെ ഇതില്‍ മാറ്റം വരും. ചാറ്റ് ഇന്‍റര്‍ഫേസിനുള്ളില്‍ അവസാന മെസേജിന് താഴെയായി ടൈപ്പ് ചെയ്യുന്നു എന്ന സൂചനയായി മൂന്ന് ഡോട്ട് മാര്‍ക്കുകളാണ് ഇനി മുതല്‍ പ്രത്യക്ഷപ്പെടുക. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.21.18 ബീറ്റാ വേര്‍ഷനിലാണ് പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത്. ഐഒഎസ് 24.20.10.73 ടെസ്റ്റ്‌ഫ്ലൈറ്റ് വേര്‍ഷനിലും ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററിന്‍റെ റീഡിസൈന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. 

അതേസമയം ടൈപ്പിംഗിന് പകരം ഓഡിയോ സന്ദേശമാണ് വരുന്നത് എങ്കില്‍ മൈക്കിന്‍റെ ചിഹ്നമായിരിക്കും ചാറ്റ് ഇന്‍റര്‍ഫേസിനുള്ളില്‍ കാണിക്കുക. ഇതിന് പകരം മുമ്പ് കാണിച്ചിരുന്നത് 'റെക്കോര്‍ഡിംഗ്' എന്ന എഴുത്തായിരുന്നു. ബീറ്റാ ടെസ്റ്റ് കഴിയുന്നതോടെ സ്ക്രീനിന് ഏറ്റവും മുകളിലായി നിലവിലുള്ള ടൈപ്പിംഗ് ഇന്‍ഡിക്കേറ്റര്‍ അപ്രത്യക്ഷമാകും. വരും ആഴ്‌ചകളില്‍ കൂടുതല്‍ പേര്‍ക്ക് പുത്തന്‍ ഫീച്ചര്‍ ലഭ്യമാകും എന്നും വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Read more: മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം, സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം; പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios