Asianet News MalayalamAsianet News Malayalam

'രണ്ട് മത്സരം കൊണ്ട് വിമര്‍ശിക്കുന്ന ആരാധകരാണ് പ്രശ്‌നക്കാര്‍'; ഫോമിലല്ലാത്ത ജഡേജയെ പിന്തുണച്ച് ഗവാസ്‌കര്‍

ഫോമിലല്ലാത്ത രവീന്ദ്ര ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റണ്ട, പരസ്യ പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

T20 World Cup 2024 Sunil Gavaskar backs under fire Indian allrounder Ravindra Jadeja
Author
First Published Jun 25, 2024, 9:42 PM IST | Last Updated Jun 25, 2024, 9:46 PM IST

മുംബൈ: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ജഡ്ഡുവിന്‍റെ ബാറ്റും പന്തുകളും ഇതുവരെ ടീം ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ മുതല്‍ക്കൂട്ടായിട്ടില്ല. ഇതോടെ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഒരുവശത്ത് സജീവമാണ്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്ന അഭിപ്രായമാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണറും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ക്കുള്ളത്. ഫോമിലല്ലാത്ത ജഡ്ഡുവിന് സമ്പൂര്‍ണ പിന്തുണയാണ് ഗവാസ്‌കര്‍ നല്‍കുന്നത്. 

'രവീന്ദ്ര ജഡേജയെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ട് എന്നുപോലും തോന്നുന്നില്ല. ഇന്ത്യന്‍ ആരാധകരാണ് ശരിക്കും പ്രശ്‌നം. രണ്ട് മോശം മത്സരം ഒരു താരത്തിനുണ്ടായാല്‍ ഇന്ത്യന്‍ ആരാധകര്‍ ചോദ്യങ്ങള്‍ തുടങ്ങും. അതാണ് പ്രശ്നം. ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന ആരെങ്കിലും സ്വന്തം തൊഴിലിനെ ഇത്തരത്തില്‍ വിമര്‍ശിക്കുമോ. സ്വന്തം പ്രൊഫഷണില്‍ രണ്ട് പിഴവ് സംഭവിച്ചാല്‍ വിമര്‍ശകര്‍ ആരെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ. പ്ലേയിംഗ് ഇലവനില്‍ ജഡേജയുടെ സ്ഥാനം ചോദ്യം ചെയ്യേണ്ടതില്ല. ടീമിലെ റോക്‌സ്റ്റാറാണ് അദേഹം' എന്നുമാണ് സ്റ്റാര്‍ സ്പോര്‍ട്‌സില്‍ സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍. 

അതേസമയം രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിംഗ് മികവിനെ സുനില്‍ ഗവാസ്‌കര്‍ പ്രശംസിച്ചു. 'ജഡേജ പരിചയസമ്പന്നനായ താരമായതിനാല്‍ അദേഹത്തിന്‍റെ ഫോമിനെ കുറിച്ച് ഞാന്‍ ആകുലതപ്പെടുന്നില്ല. അവസരങ്ങള്‍ ലഭിക്കുമ്പോഴൊക്കെ അദേഹം മികവ് കാട്ടാറുണ്ട്. ഫീല്‍ഡിലെ അയാളുടെ സംഭാവനകള്‍ ആരും മറക്കരുത്. ഫീല്‍ഡിംഗ് മികവ് കൊണ്ട് 20-30 റണ്‍സാണ് സേവ് ചെയ്യുന്നത്' എന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഈ ടി20 ലോകകപ്പില്‍ ഇതുവരെ ഒരു വിക്കറ്റേ രവീന്ദ്ര ജഡേജ നേടിയുള്ളൂ. ബാറ്റിംഗില്‍ 0, 7, 9* എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോറുകള്‍. 

Read more: ഈ ലോകകപ്പ് ഇന്ത്യക്കുള്ളത്, രോഹിത് ശര്‍മ്മ കപ്പുയര്‍ത്തും; തറപ്പിച്ചുപറഞ്ഞ് പാക് മുന്‍താരം അക്‌തര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios