യുഎന്നിൽ പാക് പ്രധാനമന്ത്രിയുടെ കശ്മീർ പരാമർശത്തിന് ഇന്ത്യയുടെ ചുട്ട മറുപടി, താരമായി ഭവിക! വീഡിയോ വൈറൽ

കശ്മീരിലെ പാവങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ പാക് പ്രധാനമന്ത്രി പറഞ്ഞത്

Bhavika Mangalanandan Indian diplomat who schooled Pakistan PM Shehbaz Sharif at UNGA

ന്യുയോർക്ക്: യുഎന്നിൽ ജമ്മുകശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ശക്തമായ മറുപടി നൽകി ഇന്ത്യ. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യവും കാപട്യവുമാണെന്ന് യു എന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ തിരിച്ചടിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ നേരിടും. പാകിസ്ഥാൻ ഭീകരരെ മഹത്വവത്ക്കരിക്കുയാണ് പാക് പ്രധാനമന്ത്രി ചെയ്തതെന്നും ഭാവിക മറുപടിയിൽ ചൂണ്ടിക്കാട്ടി. മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചായിരുന്നു ഭവിക, പാക് പ്രധാനമന്ത്രിക്ക് തിരിച്ചടി നൽകിയത്.

നിലമ്പൂരിൽ അൻവറിനെതിരായ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് നടപടി, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

പാര്‍ലമെന്റില്‍ അടക്കം പാകിസ്താന്‍ ആക്രമണം നടത്തി. അത്തരമൊരു രാജ്യം അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നും ഭവിക പറഞ്ഞു. ഇന്ത്യയുടെ സ്വന്തമായിട്ടുള്ള ഈ പ്രദേശം സ്വന്തമാക്കണമെന്നതാണ് പാകിസ്താന്റെ ആഗ്രഹം. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരം ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്ത ഭാഗവുമാണെന്നും ഭവിക പറഞ്ഞു. ഭവികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

ജമ്മുകശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് യു എന്നിലെ പ്രസംഗത്തിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ കശ്മീർ വിഷയം പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭീകരവാദി ബുർഹാൻ വാനിയെ സൈന്യം വധിച്ചതടക്കമുള്ള വിഷയങ്ങളും ഷഹ്ബാസ് ഷെരീഫ് ഉന്നയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios