Delay in marriage : ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ, വിവാഹതടസം മാറി ഉത്തമ പങ്കാളിയെ ലഭിക്കും

വിവാഹകാരകനായ ശുക്രന്റെ രത്നമായ വജ്രം അഥവാ ഡയമണ്ട് ധരിക്കുന്നത് വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും നല്ലതാണ്. 

remedies mangalya thadasam and get good spouse

വിവാഹ തടസം മാറാനായിട്ട് ആദ്യം ചെയ്യേണ്ടത് കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുകയാണ്.ജാതകത്തിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തെ പ്രീതിപ്പെടുത്തുക. നവഗ്രഹാർച്ചന നടത്തുന്നതും നല്ലതാണ്. വിവാഹകാരകനായ ശുക്രന്റെ രത്നമായ വജ്രം അഥവാ ഡയമണ്ട് ധരിക്കുന്നത് വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കാനും നല്ലതാണ്. 

ഉമാമഹേശ്വര പൂജ, സ്വയംവര പുഷ്പാഞ്ജലി ഒക്കെ സാധാരണ വിവാഹം നടക്കാൻ വേണ്ടി ചെയ്യുന്ന വഴി പാടുകളാണ്. തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. പല പരിഹാരങ്ങൾ ചെയ്തിട്ടും വിവാഹം നടക്കാത്തവർ ബാണേശി ഹോമം നടത്തിയാൽ പെട്ടെന്ന് തന്നെ വിവാഹം നടക്കും. വിവാഹം നടക്കാൻ വേണ്ടി ചില ക്ഷേത്രങ്ങളിൽ  പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്.

ശനി ദോഷ പരിഹാരങ്ങൾ...

ഏഴരശനി, കണ്ടകശനി, ശനി ദശ എന്നൊക്കെ പലരും കേട്ടിട്ടുണ്ടാവും. ശനിദശ 19 വർഷമാണ്. ഏഴര ശനി ഏഴര വർഷവും, കണ്ടകശനി രണ്ടുവർഷവും ആണ്. അതിനാൽ ശനിദശ ഒഴിച്ച് മറ്റെല്ലാം ഇടയ്ക്കിടെ മാറി മാറി വരുന്നതാണ്. അതുകൊണ്ട് പലരും പറയും  ജ്യോത്സനോട് എപ്പോൾ ചോദിച്ചാലും അപ്പോഴൊക്കെ ഒരു ശനി ഉണ്ടെന്ന് അദ്ദേഹം പറയുന്നു എന്ന്. 

ഇതൊക്കെ കൂടാതെ ചിലപ്പോൾ ജാതകത്തിലെ ശനിയുടെ സ്ഥിതിയും മോശമായി വരാം. ശനി ദോഷങ്ങൾക്ക് പരിഹാരമായിട്ടു ശനിയാഴ്ച വ്രതം എടുക്കുക. ശനിയുടെ വാഹനമായ കാക്കയ്ക്ക് ചോറ് നൽകുക. ശാസ്താവിന് എള്ളുതിരി കത്തിക്കുക.

കറുപ്പോ നീലയോ വസ്ത്രം ധരിക്കുക. കറുപ്പ് വസ്ത്രവും, എള്ളും, ഇരുമ്പു പാത്രവും ദാനം നൽകുക. ശബരിമല ദർശനം നടത്തുക. ഇന്ദ്രനീലം ധരിക്കുക ഒക്കെ ചെയ്യുകയോ ഏതെങ്കിലുമൊക്കെ അനുഷ്ഠിക്കുകയും ചെയ്താൽ ദുരിതങ്ങൾ കുറഞ്ഞു കിട്ടുന്നതാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

Latest Videos
Follow Us:
Download App:
  • android
  • ios