വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ? കൂടുതലറിയാം
കേതുർ ദശാകാലം മെച്ചമാകാൻ ഇത് ധരിക്കുന്നത് നല്ലതാണ്. ശനിയെ പോലെയാണ് രാഹു എന്നും കുജനെ പോലെയാണ് കേതു എന്നും ആണ് പ്രമാണം. കേതു കാരണമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും.
കേതുവിനെ പ്രതിനിധാനം ചെയ്യുന്ന രത്നമാണ് വൈഡൂര്യം. ഇംഗ്ലീഷിൽ ഇതിനെ 'ക്യാറ്റ്സ് ഐ' എന്നാണ് പറയുന്നത്. അ ശ്വതി , മകം, മൂലം നക്ഷത്രക്കാരുടെ ജന്മനക്ഷത്ര രത്നമാണിത്. പൂച്ചയുടെ കണ്ണ് പോലെ ഒരു വര രത്നത്തിൽ കാണുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു പേര് വരാൻ കാരണമായത്.
നവരത്നങ്ങളിൽ ഒന്നാണ് വൈഡൂര്യം. അമൂല്യമായ രത്നമാണിത്. വൈഡൂര്യം പല നിറങ്ങളിലും ലഭ്യമാണ് തേനും പാലും പോലെ ഉള്ള രത്നത്തിനാണ് കൂടുതൽ ഡിമാൻഡ്. കേതുർ ദശാകാലം മെച്ചമാകാൻ ഇത് ധരിക്കു ന്നത് നല്ലതാണ്.ശനിയെ പോലെയാണ് രാഹു എന്നും കുജനെ പോലെയാണ് കേതു എന്നും ആണ് പ്രമാണം. കേതു കാരണമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും.
ഏത് ഭാവത്തിലാണ് കേതുനിൽക്കുന്നത് ആ ഭാവത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാവാൻ ഇത് കാരണമാകും. ഏഴാം ഭാവ ത്തിൽ നിൽക്കുന്ന കേതു ചൊവ്വാദോഷം പോലെ തന്നെ ആണ് കണക്കാക്കുന്നത്. ജാതകത്തിലെ കേതു ദോഷത്തിന് ഇത് പരിഹാരമാണ്.
കേതുർ ദശ ഏഴു വർഷമാണ് ദശാകാലത്തിന് വേണ്ടി ധരിക്കുന്നവർ അത് കഴിഞ്ഞ് ഈ രത്നം മാറ്റേണ്ടതാണ്. പുരുഷന്മാർ വലതു കൈയിലും സ്ത്രീകൾ ഇടതു കൈയിലെയും മോതിര വിരലിലാണ് ഇത് ധരിക്കേണ്ടത്. വൈഡൂര്യം കമ്മലായും മോതിരമായും ലോക്കറ്റായും ധരിക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകാനും ഇത് ഉപകാരപ്പെടുന്നതാണ്.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
വജ്രം ധരിച്ചാലുള്ള ഗുണങ്ങൾ അറിയാമോ? കൂടുതലറിയാം