506 രൂപയ്ക്ക് വാങ്ങി, ഇന്ന് ലേലത്തിന് വയ്ക്കുമ്പോള്‍ കുഞ്ഞന്‍ പ്രതിമയ്ക്ക് പ്രതീക്ഷിക്കുന്നത് 27 കോടി
വര്‍ഷങ്ങളോളം പാര്‍ക്കിലും വാതില്‍ കാറ്റത്ത് അടയാതിരിക്കാനും ഉപയോഹിക്കപ്പെട്ട ഒരു പ്രതിമ, അതിന്‍റെ യഥാര്‍ത്ഥ ശില്പിയെയും മേഡലിനെയും തിരിച്ചറിഞ്ഞപ്പോള്‍ കോടികള്‍ മൂല്യമുള്ള ഒന്നായി മാറി.
യൂറോപ്യന്‍ ലേല കേന്ദ്രങ്ങളിലെ വില്പന പലപ്പോഴും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്. അടുത്തിടെ കോടതി ഉത്തരവിന് പിന്നാലെ സ്കോട്ട്ലന്‍റില്‍ നിന്നുള്ള ഒരു പ്രതിമ യൂറോപ്പിലെ ലേല കേന്ദ്രത്തിലെത്തിയപ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക 27 കോടി രൂപ. അതും പലപ്പോഴും പാര്‍ക്കിലും പിന്നീട് ഒരു വീടിന്‍റെ വാതില്‍ കാറ്റത്ത് അടയാതിരിക്കാനും ഉപയോഗിക്കപ്പെട്ട ഒരു കുഞ്ഞന്‍ മാര്‍ബിള്‍ പ്രതിമ. പ്രതിമയുടെ വില കോടികള്‍ കടത്തിയത് അതിന്‍റെ ചരിത്രം തന്നെ.
1930 കളിൽ ഇൻവെർഗൊർഡൺ കമ്മ്യൂണിറ്റി കൗൺസിൽ വെറും ആറ് ഡോളറിന് വാങ്ങിയതാണ് ഈ പ്രതിമയെ. അവരത് ഒരു പാര്‍ക്കില്‍ സ്ഥാപിച്ചു. പിന്നീട് പല കൈ മറിഞ്ഞ് ഒടുവില്‍ ഒരു വീടിന്‍റെ വാതില്‍ക്കലായിരുന്നു വര്‍ഷങ്ങളോളം ആ പ്രതിമയുടെ സ്ഥാനം. 18 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഫ്രഞ്ച് ശില്പി ആദം ബൗച്ചാർഡ് നിർമ്മിച്ച അക്കാലത്തെ പ്രശസ്ത ഭൂവുടമയും രാഷ്ട്രീയക്കാരനുമായ ജോൺ ഗോർഡന്‍റെതാണ് പ്രതിമയെന്ന് കണ്ടെത്തുന്നത് വരെയായിരുന്നു പ്രതിമയ്ക്ക് ഈ ദുര്‍ഗതി. പ്രതിമയുടെ ശില്പിയെയും യഥാര്‍ത്ഥ ആളെയും തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതിമയുടെ മൂല്യം കുത്തനെ കൂടിയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താമസിച്ചിരുന്നത് അമ്മയുടെ ബേക്കറിക്ക് തൊട്ടടുത്ത്, പക്ഷേ, തിരിച്ചറിഞ്ഞത് 50 -ാം വയസില്‍
ഒഴിവാകുമോ ആ മാലിന്യ കൂമ്പാരം? പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പുഴുക്കളെ കണ്ടെത്തി
പ്രതിമയുടെ ശില്പിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും വിഷയം പെട്ടെന്ന് തന്നെ കോടതിയില്‍ എത്തുകയും കോടതി വില്പനാനുമതി നിഷേധിക്കുകയുമായിരുന്നു. എന്നാല്‍. അടുത്തിടെ പ്രതിമ വില്‍ക്കാന്‍ കോടതി അനുമതി നല്‍കി. സ്കോട്ടിഷ് ഹൈലാൻഡ് കൗൺസിൽ വക്താവ് സിഎന്‍എന്നിനോട് പറഞ്ഞത് പ്രതിമയ്ക്ക് 27 കോടിയിലേറെ വില കിട്ടുമെന്നാണ്. അതേസമയം പ്രതിമ വില്പനയ്ക്ക് വയ്ക്കുന്നുവെന്ന് കേട്ടതിന് പിന്നാലെ 21 കോടി രൂപയുടെ വാഗ്ദാനം ലോല സ്ഥാപനത്തിന് ലഭിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. പകരം പ്രതിമ നേരിട്ടുള്ള ലേലത്തിലൂടെ വില്പനയ്ക്കെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വീടോ അതോ എഞ്ചിനീയറിംഗ് മാസ്റ്റർപീസോ? രണ്ടടി വീതിയുള്ള കെട്ടിടം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ