നേടിയത് 211 കോടി, 50 കോടി ബജറ്റില്‍ ഞെട്ടിക്കുന്ന ലാഭം, വമ്പൻ താരങ്ങളും ആ സൂപ്പര്‍ഹിറ്റില്‍
താരങ്ങളെയും അത്ഭുതപ്പെടുത്തിയ ആഗോള കളക്ഷനാണ് ചിത്രം നേടിയത്.
ബോളിവുഡിന്റെ ഷാരൂഖ് ഖാൻ നായകനായ ചിത്രമണ് ജബ് തക് ഹേ ജാൻ. ചിത്രം റിലീസായിട്ട് 12 വര്‍ഷങ്ങളായിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് യാഷ്‍ ചോപ്രയാണ്. കത്രീന കൈഫിനൊപ്പം അനുഷ്‍ക ശര്‍മയും ചിത്രത്തില്‍ നിര്‍ണായകമാണ്.
ചിത്രത്തിന്റെ ബജറ്റ് ഏകദേശം 50 കോടി രൂപയായിരുന്നു. എന്നാല്‍ നേടിയതാകട്ടെ 211 കോടിയോളം. അക്കാലത്തെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു ജബ് തക് ഹേ ജാൻ. ഒരു റൊമാന്റിക് ബോളിവുഡ് ഹിറ്റ് ചിത്രമായ ജബ് തക് ഹേ ജാനില്‍ കഥാപാത്രങ്ങളായി അനുപം ഖേര്‍, പഴയ സൂപ്പര്‍ സ്റ്റാര്‍ ഋഷി കപൂര്‍, നീതു സിംഗ്, സരിക, ഷാരിഖ് ഹാഷ്‍മി, ഗിരീഷ് സഹദേവ് ആൻഡ്യൂ ബിക്ക്‍നെല്‍, ജഹിദുള്‍ ഇസ്‍ലാം, അമരിന്ദര്‍ സോധി, ജാസ്‍മിൻ ജാര്‍ദോട് എന്നിവരും ഉണ്ടായിരുന്നപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കനായി.
ബോളിവുഡിന്റെ ഷാരൂഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ഡങ്കിയാണെത്തിയത്. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തതെന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.
ആക്ഷൻ ഴോണറില്‍ അല്ലാതെ വന്ന ചിത്രമായിട്ടും ആഗോളതലത്തില്‍ ഡങ്കിക്ക് ഒരു തളര്‍ച്ചയ്‍ക്ക് ശേഷം സ്വീകാര്യതയുണ്ടായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്‍ത ചിത്രമാണ് ഡങ്കി.
Read More: എങ്ങനെയാണ് വിഘ്‍നേശ് ശിവനുമായി പ്രണയത്തിലായത്?, വീഡിയോയില്‍ വെളിപ്പെടുത്തി നയൻതാര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക