Onam 2024 : പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം ; ചരിത്രം, പ്രാധാന്യം അറിയാം
വിഷ്ണുഭക്തനായ മഹാബലിയുടെ ഭരണം ദേവന്മാരെയും അസൂയപ്പെടുത്തുന്ന വിധമായിരുന്നു. ബലിയുടെ രാജ്യത്ത് ഐശ്വര്യം വിളയാടി.എല്ലാവർക്കും സമൃദ്ധി. ആ കാലത്ത് സ്വ ർഗ്ഗം കീഴടക്കണമെന്ന മോഹം മഹാബലിക്ക് ഉണ്ടായി.
ചിങ്ങമാസത്തിലെ തിരുവോണനാൾ കേരളീയർ ഓണമായി ആഘോഷിക്കുന്നു. ശ്രാവണ ദ്വാദശി നാളാണ്, നർമദ നദീതീ രത്ത് അശ്വമേധം നടത്തിയിരുന്ന മഹാബലിയെ കാണാൻ ഭഗവാൻ വിഷ്ണു വാമനമൂർത്തിയായി എത്തിയത് എന്ന് ശ്രിമദ്ഭാഗവതം പറയുന്നു. ശ്രാവണമാസത്തിലെ പൗർണമിയാണിത്. അത് മിക്കവാറും തിരുവോണം നാളിൽ അല്ലെങ്കിൽ അവിട്ടത്തിന് ആയിരിക്കും.
മറ്റു പലസമൂഹങ്ങളും ശ്രാവണപൗർണമിയെ ആണ് ഓണമായി ആചരിക്കുന്നത്. ബലിയെയും വാമനനെയും കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്.അതിൽ പ്രധാനം ഭാഗവതത്തിലെ കഥയാണ്. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭക്തനായ പ്രഹ്ലാദന്റെ മകൻ വിരോചനന്റെ മകനാണ് മഹാബലി. വിഷ്ണുഭക്തനായ മഹാബലിയുടെ ഭരണം ദേവന്മാരെയും അസൂയപ്പെടുത്തുന്ന വിധമായിരുന്നു.
ബലിയുടെ രാജ്യത്ത് ഐശ്വര്യം വിളയാടി. എല്ലാവർക്കും സമൃദ്ധി. ആ കാലത്ത് സ്വർഗ്ഗം കീഴടക്കണമെന്ന മോഹം മഹാബലി ക്ക് ഉണ്ടായി. മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി എത്തുകയും, ഇന്ദ്രനും ദേവന്മാരും ദേവലോകം വിട്ട് വേഷം മാറിസഞ്ചരിക്കേണ്ടി വന്നു. ദേവന്മാരുടെ സ്ഥിതി മാറാൻ അവരുടെ മാതാവായ അദിതി,മഹാവിഷ്ണുവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ആവശ്യപ്പെട്ടു.
തന്റെ ഭക്തനായ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കു ന്നതിനും, അദിതിയുടെ ദുഃഖമകറ്റുന്നതി നായി വിഷ്ണു ചിങ്ങത്തിലെ തിരുവോണ ദിവസം വാമനായി അവതരിച്ചു. മഹാബലി 'വിശ്വജി ത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത വിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു.
ഇതിലെ ചതി മനസ്സിലാക്കിയ അസുര ഗു രു ശുക്രാചാര്യരുടെ വാക്ക് വക വയ്ക്കാതെ വാക്ക് കൊടുത്തത് കൊണ്ട് മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനനെ അനുവദിച്ചു .ആകാശത്തോളം വളർന്ന വാമനൻ ആദ്യ രണ്ട് പാദം കോണ്ട് സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി ഭക്തിയോടെ തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു.
സന്തുഷ്ടനായ വാമനന്റെ പാദസ്പർശത്താൽ മഹാബലിയുടെ അഹങ്കാരം ഇല്ലാതാക്കി സ്വർഗത്തേക്കാൾ സുന്ദരമായ സുതലത്തിലേക്ക് അയച്ചു. സ്വർഗം ഇന്ദ്രന് തിരികെ ലഭിച്ചു. ഇന്ദ്രപദവിയും, ത്രിലോകങ്ങളും ദൈവാനുഗ്രഹത്തേക്കാൾ നിസ്സാരമാണെന്ന് ബലി മനസ്സിലാക്കി. ബ്രഹസ്പതിയുടെ ശിഷ്യനായിട്ടും ഇന്ദ്രനത് അറിയാൻ കഴിയാതെ പോയല്ലോ എന്ന് മഹാബലി സഹതപിക്കുന്നതായി ഭാഗവതത്തിൽ കാണാം.
ആത്മ സമർപ്പണം ചെയ്ത ബലിയെ സുതലത്തിന്റെ ചക്രവർത്തിയാക്കി. ഭഗവാൻ തന്നെ മഹാബലിയ്ക്ക് കാവൽക്കാരനായിരിയ്ക്കും എന്ന് വരം നൽകി. വാമനൻ മഹാബലിയുടെ കാവൽക്കാരനായി. മഹാലക്ഷ്മിയും സുതലത്തിൽ സാന്നിധ്യം ചെയ്തു. അടുത്ത മന്വന്തരത്തിൽ മഹാബലി ഇന്ദ്രനായ് തീരും. പിന്നെ ഭഗവദ് സായൂജ്യം നേടുമെന്നും വിഷ്ണു അനുഗ്രഹിച്ചു.
ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി. ഇന്നും മഹാബലി തിരുമനസ്സു കൊണ്ട് ചിങ്ങമാസത്തിലെ തിരുവോണത്തിന് എഴുന്നള്ളുന്നു എന്ന വിശ്വാസത്തിൽ അദ്ദേഹത്തെ വരവേൽക്കാൻ മലയാളം പൂക്കളം ഇട്ട് കോടി ഉടുത്ത് അണിഞ്ഞൊരുങ്ങുന്നു.
(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെ? കൂടുതലറിയാം