അടുക്കളയിൽ ഓരോ വസ്തുക്കളും ഉപകരണങ്ങളും പ്രത്യേകം തന്നെയാണ് വൃത്തിയാക്കേണ്ടത്. കാരണം ഓരോന്നിനും ഓരോ രീതിയാണല്ലോ ഉള്ളത്. അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ
വൃത്തിയാക്കൽ പരിപാടി അത്ര സുഖമുള്ള കാര്യമല്ല എന്നതിൽ സംശയമില്ല. എന്നാൽ ചിലർക്ക് ഇത് സ്ട്രെസ് ഒഴിവാക്കാനുള്ള മാർഗ്ഗമാണ്. എന്നാൽ മറ്റുചിലർക്ക് ഇത് കാഠിന്യമേറിയ പണിയുമാണ്. അടുക്കളയിൽ ഓരോ വസ്തുക്കളും ഉപകരണങ്ങളും പ്രത്യേകം തന്നെയാണ് വൃത്തിയാക്കേണ്ടത്. കാരണം ഓരോന്നിനും ഓരോ രീതിയാണല്ലോ ഉള്ളത്. അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ. എന്നാൽ ഇതിൽ അമിതമായി പൊടിയുണ്ടാവുകയും പിന്നീട് ഇത് പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ എക്സ്ഹോസ്റ്റ് വൃത്തിയാക്കിയാൽ മതിയാകും. ഈ കാര്യങ്ങൾ ചെയ്താൽ മതി.
ചൂടുവെള്ളവും സോപ്പും
ഒരു കപ്പ് ചൂടുവെള്ളത്തിൽ കുറച്ച് ഡിഷ് വാഷ് സോപ്പിട്ട് മിക്സ് ഉണ്ടാക്കണം. ശേഷം അതിലേക്ക് തുണി മുക്കി എക്സ്ഹോസ്റ്റ് ഫാൻ തുടച്ചെടുത്താൽ മതി. തുടക്കുമ്പോൾ എല്ലാ ഭാഗങ്ങളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ച് എന്തും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. കടുത്ത ഏത് കറയേയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. കുറച്ച് വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. വെള്ളത്തിന്റെ അംശം കുറച്ച് വേണം പേസ്റ്റ് ഉണ്ടാക്കേണ്ടത്. ഇത് ഫാനിൽ തേച്ചുപിടിപ്പിച്ച ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.
നാരങ്ങ നീര്
ചൂട് വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് ഡിഷ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ഇത് ഫാനിൽ പറ്റിയിരിക്കുന്ന ഏത് കറയേയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ നാരങ്ങ തോട് ഉപയോഗിച്ചും വൃത്തിയാക്കാവുന്നതാണ്.
ഫ്ലോറിന് ടൈൽ ഇടുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം