വീട് പൊടിയടിച്ച് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം 

വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ ടാസ്കുള്ള പണിയാണ് പൊടിയടിക്കുന്നത്. എന്നും വൃത്തിയാക്കിയാലും പൊടിപടലങ്ങൾ ഉണ്ടാവുന്നത് തടയാൻ സാധിക്കില്ല. ഓരോ ദിവസവും ഇത് കൂടിവരുകയും ചെയ്യും

Avoid these mistakes when dusting and cleaning your house

വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ ടാസ്കുള്ള പണിയാണ് പൊടിയടിക്കുന്നത്. എന്നും വൃത്തിയാക്കിയാലും പൊടിപടലങ്ങൾ ഉണ്ടാവുന്നത് തടയാൻ സാധിക്കില്ല. ഓരോ ദിവസവും ഇത് കൂടിവരുകയും ചെയ്യും. എന്നും വൃത്തിയാക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചില തെറ്റുകൾ എന്തൊക്കെയെന്ന് നോക്കാം. 

അവസാനം വൃത്തിയാക്കാൻ നിക്കരുത്

Latest Videos

എല്ലാ ഭാഗങ്ങളും വൃത്തിയാക്കിയതിന് ശേഷം അവസാനം പൊടി തട്ടിക്കളയാൻ നിക്കരുത്. സീലിങ്ങിൽ നിന്നും ആരംഭിച്ച് താഴേക്ക് വരുന്ന രീതിയിലാവണം വൃത്തിയാക്കേണ്ടത്. അതിനു ശേഷം മാത്രം ഫർണിച്ചറുകളും നിലവും വൃത്തിയാക്കാം. 

വസ്തുക്കളിലെ പൊടിപടലങ്ങൾ 

ഓരോ ഇടങ്ങൾ മാത്രമല്ല അവിടെയുള്ള വസ്തുക്കളിലേയും പൊടിപടലങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ബുക്ക് ഷെൽഫ് അല്ലെങ്കിൽ കിച്ചൻ കൗണ്ടർടോപ് വൃത്തിയാക്കുമ്പോൾ ഷെൽഫിൽ ഇരിക്കുന്ന മുഴുവൻ പുസ്തകങ്ങൾ കൂടെ വൃത്തിയാക്കേണ്ടതുണ്ട്. ഇത് മുഴുവനായും പൊടിപടലങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

പെട്ടെന്ന് വൃത്തിയാക്കി പോകരുത് 

എളുപ്പത്തിൽ പൊടിതട്ടി പോയാൽ പൊടിയടിക്കുന്ന സ്ഥലം മാത്രം വൃത്തിയായി കിടക്കുകയും ബാക്കിയുള്ള സ്ഥലത്ത് പൊടി അങ്ങനെ തന്നെ കിടക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ നിന്നും മുഴുവനായും പൊടിപടലങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. 

എയർ പ്യൂരിഫൈർ വൃത്തിയാക്കാം

പൊടിപടലങ്ങൾ വൃത്തിയാക്കുമ്പോൾ എയർ പ്യൂരിഫയർ വൃത്തിയാക്കാൻ പലപ്പോഴും മറന്നുപോകാറുണ്ട്. ഏറ്റവും കൂടുതൽ പൊടിപടലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതും ഇതിലാണ്. ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ മാത്രമേ ഇവ കൃത്യമായി പ്രവർത്തിക്കുകയുള്ളൂ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

വൃത്തിയാക്കുമ്പോൾ ശരിയായ വെളിച്ചം ഉണ്ടാവണം 

പൊടിയടിച്ച് വൃത്തിയാക്കുന്നത് ഏറ്റവും കൂടുതൽ ടാസ്കുള്ള പണിയാണെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ ശരിയായ രീതിയിൽ വൃത്തിയാക്കണമെങ്കിൽ കൃത്യമായി രീതിയിൽ വെളിച്ചവും അത്യാവശ്യമാണ്. ചെറിയ രീതിയിലാണ് വെളിച്ചം ലഭിക്കുന്നതെങ്കിൽ പൊടിപടലങ്ങൾ കാണാൻ കഴിയില്ല. ഇത് പൂർണമായും വൃത്തിയാക്കുന്നതിനെ സാരമായി ബാധിക്കും. 

പാമ്പിന്റെ മാളം എങ്ങനെ തിരിച്ചറിയാം?

vuukle one pixel image
click me!