മോശം തുടക്കമായിരുന്നു ഹൈദരാബാദിന്. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.
ഹൈദരാബാദ്: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടക്കത്തില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ 71 റണ്‍സ് അടിച്ചെടുക്കാന്‍ ഹൈദരാബാദിന് സാധിച്ചു. ട്രാവിസ് ഹെഡ് (47), നിതീഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. അഭിഷേക് ശര്‍മ (6), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. ഷാര്‍ദുല്‍ താക്കൂരിനാണ് രണ്ട് വിക്കറ്റുകളും. നേരത്ത, ടോസ് നേടിയ ലക്‌നൗ, ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലക്‌നൗ ഇറങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല.
മോശം തുടക്കമായിരുന്നു ഹൈദരാബാദിന്. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഷാര്‍ദുലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കി അഭിഷേക് ആദ്യം മടങ്ങി. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി. തുടര്‍ന്ന് ഹെഡ് - നിതീഷ് സഖ്യം ഇതുവരെ 56 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരുടേയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ ഹെഡിന്റെ ക്യാച്ച് പുരാന്‍ വിട്ടുകളയും ചെയ്തു. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. ലക്‌നൗ ആവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബഡോണി, ശാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്നോയ്, അവേഷ് ഖാന്‍, ദിഗ്വേഷ് രതി, പ്രിന്‍സ് യാദവ്.