പഴയത് മാറ്റി പുതിയത് വാങ്ങാൻ സമയമായി; അടുക്കളയിലെ ഈ 6 സാധനങ്ങൾ മാറ്റിക്കോളൂ

വീട്ടിൽ ഏറ്റവുമധികം തിരക്കുപിടിച്ച ഇടമാണ് അടുക്കള. അതിനാൽ തന്നെ പ്രത്യേക സംരക്ഷണവും പരിപാലനവും അത്യാവശ്യമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ, പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്

Its time to replace the old with the new replace these 6 items in the kitchen

വീട്ടിൽ ഏറ്റവുമധികം തിരക്കുപിടിച്ച ഇടമാണ് അടുക്കള. അതിനാൽ തന്നെ പ്രത്യേക സംരക്ഷണവും പരിപാലനവും അത്യാവശ്യമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ, പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. എന്തൊക്കെ കാലപ്പഴക്കം വന്ന സാധനങ്ങളാണ് മാറ്റിവാങ്ങേണ്ടതെന്ന് അറിയാം. 

ഡിഷ് ടവൽ 

Latest Videos

പാത്രങ്ങൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന ടവലുകൾ ഓരോ ഇടവേളകളിലും പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. കാരണം ഇതിൽ അണുക്കളും, ദുർഗന്ധവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ നിരന്തരമായി ഉപയോഗിക്കുമ്പോൾ ഇതിന്റെ അബ്സോർബൻസി കുറയുകയും ചെയ്യുന്നു. 

സ്പോഞ്ച് അല്ലെങ്കിൽ സ്‌ക്രബർ 

എപ്പോഴും വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ സ്‌ക്രബറിൽ അഴുക്കുകൾ പറ്റിയിരിക്കുകയും അതുമൂലം അണുക്കൾ പടരുകയും ചെയ്യുന്നു. അതിനാൽ തന്നെ മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ ഇതിന്റെ നിറം മങ്ങുന്ന സമയത്തോ പഴയത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. 

നോൺ സ്റ്റിക് പാൻ 

കുറച്ചധികം നാളുകൾ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് നോൺ സ്റ്റിക് പാനുകൾ. എന്നാൽ അതിനർത്ഥം ഇത് കാലാകാലം കേടുവരാതെ ഇരിക്കും എന്നല്ല. ഏതൊരു വസ്തുവിനും കാലം കഴിയുംതോറും പഴക്കം ഉണ്ടാവും. അത് മനസ്സിലാക്കി കൃത്യസമയത്ത് പുതിയത് വാങ്ങേണ്ടതുണ്ട്. കാലപ്പഴക്കം വരുമ്പോൾ പാനിന്റെ കോട്ടിങിൽ പോറലുകളും പാടുകളും വരുകയും ഉപയോഗിക്കാൻ കഴിയാതെയും ആകുന്നു. 

കട്ടിങ് ബോർഡ് 

നിരന്തരമായി പച്ചക്കറിയും പഴവർഗ്ഗങ്ങളും മുറിക്കുന്നത് കൊണ്ട് തന്നെ കട്ടിങ് ബോർഡിൽ അവശിഷ്ടങ്ങൾ നിലനിൽക്കുകയും അതുമൂലം അണുക്കൾ പെരുകുകയും ചെയ്യുന്നു. അതിനാൽ തന്നെ അധിക നാൾ ഉപയോഗിച്ച് കഴിഞ്ഞാൽ പഴയത് മാറ്റി പുതിയത് വാങ്ങണം. 

വീട് പൊടിയടിച്ച് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

vuukle one pixel image
click me!