തോണി മറിഞ്ഞ് വലയില്‍ കുടുങ്ങി മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി കാറ്റില്‍ മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Fisherman dies after boat capsizes and gets caught in net

കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. കോടിക്കലില്‍ നിന്ന് പുറപ്പെട്ട തോണിയാണ് കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞത്. 

ഷൈജു മത്സ്യബന്ധനത്തിനായി ഒരുക്കിയ വലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു തോണിയിലുള്ളവരെത്തി മൂന്നുപേരെയും കരയ്ക്കെത്തിച്ചു. ഉടന്‍ തന്നെ മൂന്ന് പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്‍, മാതാവ്: സുശീല.

Latest Videos

115,61,085 രൂപ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി;1 ലക്ഷത്തിലധികം തൊഴിലവസരവും ഉണ്ടാക്കി വനിത വികസന കോര്‍പറേഷൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!