വീട്ടിൽ മണി പ്ലാന്റ് വളർത്തേണ്ടതിന്റെ കാരണങ്ങൾ ഇതാണ് 

മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നൽകാൻ സാധിക്കും. കൂടാതെ നിരവധി സവിശേഷതകളാണ് ഇതിനുള്ളത്

These are the reasons why you should grow a money plant at home

പലതരം ഇൻഡോർ പ്ലാന്റുകൾ ഇന്ന് വിപണിയിലുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും മണി പ്ലാന്റ് തന്നെ ആളുകൾ തെരഞ്ഞെടുക്കുന്നത്. ഇതില്ലാത്ത വീടുകൾ ഇന്ന് അപൂർവ്വമാണെന്ന് തന്നെ പറയേണ്ടിവരും. കാരണം മണി പ്ലാന്റിന് വീടിന് ശാന്തതയും സമാധാനവും ശുദ്ധവായുവും നൽകാൻ സാധിക്കും. കൂടാതെ നിരവധി സവിശേഷതകളാണ് ഇതിനുള്ളത്. വീട്ടിൽ നിർബന്ധമായും ഒരു മണി പ്ലാന്റ് എങ്കിലും ഉണ്ടായിരിക്കണമെന്ന് പറയുന്നതിന്റെ 3 പ്രധാന കാരണങ്ങൾ ഇതാണ്. 

വായുവിനെ ശുദ്ധീകരിക്കുന്നു 

Latest Videos

വീടിനുള്ളിൽ നിങ്ങൾക്ക് ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ശുദ്ധമായ വായുവിന്റെ കുറവാണെന്ന് മനസ്സിലാക്കാം. അതിനാൽ തന്നെ മണി പ്ലാന്റ് വളർത്തിയാൽ, ഇത് ചുറ്റുപാടുമുള്ള വിഷാംശമായ ഫോർമൽഡിഹൈഡ്, ബെൻസീൻ, കാർബൺ മോണോക്സൈഡ് എന്നിവയെ ഇല്ലാതാക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മണി പ്ലാന്റ് ഒരു എയർ ഫിൽറ്ററാണെന്ന് പറയാൻ സാധിക്കും. 

കുറഞ്ഞ പരിപാലനം 

നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള പരിപാലനം അത്യാവശ്യമാണെന്നത്. ഇല്ലെങ്കിൽ ചെടികൾ വാടി പോകാനും ഇല്ലാതാവാനുമൊക്കെ സാധ്യതയുണ്ട്. എന്നാൽ മണി പ്ലാന്റുകൾ നേരെ തിരിച്ചാണ്. ഇതിന് കൂടുതൽ പരിപാലനത്തിന്റെ ആവശ്യം വരുന്നില്ല. നേരിട്ടല്ലാത്ത ചെറിയ തോതിലുള്ള വെളിച്ചവും വളരെ കുറച്ച് വെള്ളവും മാത്രമാണ് മണി പ്ലാന്റിന് ആവശ്യം.    

സ്‌ട്രെസ് കുറയ്ക്കുന്നു 

പലരും പ്രകൃതിയിലേക്ക് ചേർന്നാണ് മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്. ചിലർ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടി യാത്രകൾ പോകാറുണ്ട്. എന്നാൽ വീട്ടിനുള്ളിൽ തന്നെ പച്ചപ്പ് നിറച്ചാൽ അത് നിങ്ങളുടെ നല്ല മനസികാവസ്ഥയ്ക്ക് കാരണമാകുന്നു. പച്ചപ്പിനാൽ ചുറ്റപ്പെട്ടാൽ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരത്തിൽ വീട്ടിനുള്ളിൽ തന്നെ സ്ട്രെസ് കുറയ്ക്കാൻ വളർത്തുന്ന ഒന്നാണ് മണി പ്ലാന്റ്. 

കാപ്പിച്ചെടി നന്നായി വളരാൻ ഇത്രയും ചെയ്താൽ മതി

vuukle one pixel image
click me!