അണ്ണാൻ കുഴിച്ചതാണെങ്കിൽ വൃത്തിയുള്ളതും ചെറിയ ആകൃതിയിലും ആയിരിക്കും ദ്വാരം കാണപ്പെടുന്നത്. ഇനി ദ്വാരം എലിയുടേതാണെങ്കിൽ സസ്യങ്ങൾക്ക് ചുറ്റും വരുന്ന ചെറിയ രീതിയിലുള്ള കുഴികൾ ആയിട്ടാവും ഉണ്ടാവുന്നത്
വീടിന് പുറത്ത് പല ഭാഗങ്ങളിലും ദ്വാരങ്ങൾ ഉള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഒറ്റനോട്ടത്തിൽ തന്നെ നമ്മൾ അതിനെ പാമ്പിന്റെ മാളമാണെന്ന് കരുതുകയും ചെയ്യും. എന്നാൽ ശരിക്കും അത് പാമ്പിന്റെ മാളം തന്നെയാണോ? നിങ്ങൾ എങ്ങനെ ഉറപ്പിക്കും. തീർച്ചയായും നിങ്ങൾ കാണുന്നത് പാമ്പിന്റെ മാളം തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് തെറ്റിദ്ധാരണകളെ ഒഴിവാക്കാനും സഹായിക്കുന്നു. പാമ്പുകളുടെ മാളങ്ങൾ തിരിച്ചറിയാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
പാമ്പിന്റെ മാളം എങ്ങനെയിരിക്കും
പാമ്പുകൾ സ്വന്തമായി മാളങ്ങൾ കുഴിക്കാറില്ല. പകരം മറ്റ് മൃഗങ്ങൾ കുഴിച്ച് ഉപേക്ഷിച്ച ദ്വാരങ്ങളും മാളങ്ങളും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഒരു ഇഞ്ച് മുതൽ മൂന്ന് ഇഞ്ച് വരെയാണ് ഇതിന്റെ വ്യാസം ഉണ്ടാവുന്നത്. ചിലപ്പോൾ ഇത് വൃത്തത്തിലാവാം അല്ലെങ്കിൽ ഓവൽ ആകൃതിയിലും ആകാം. മാളത്തിന്റെ രണ്ട് അറ്റങ്ങളും കൂർത്തിരിക്കുകയും ചെയ്യും. ഇനി മറ്റ് മൃഗങ്ങളുടേതാണെങ്കിൽ അവ ഇങ്ങനെയാവും ഉണ്ടായിരിക്കുക. അണ്ണാൻ കുഴിച്ചതാണെങ്കിൽ വൃത്തിയുള്ളതും ചെറിയ ആകൃതിയിലും ആയിരിക്കും ദ്വാരം കാണപ്പെടുന്നത്. ഇനി ദ്വാരം എലിയുടേതാണെങ്കിൽ സസ്യങ്ങൾക്ക് ചുറ്റും വരുന്ന ചെറിയ രീതിയിലുള്ള കുഴികൾ ആയിട്ടാവും ഉണ്ടാവുന്നത്. ദ്വാരത്തിന് സമീപം പാമ്പിന്റേതെന്ന് തോന്നുന്ന എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ഉദാഹരണത്തിന് പാമ്പിന്റെ തൊലിയോ അല്ലെങ്കിൽ കാഷ്ഠമോ ഉണ്ടോ എന്ന് നോക്കാം. ഇത് ഉണ്ടെങ്കിൽ അത് പാമ്പിന്റെ മാളം തന്നെയാണെന്ന് ഉറപ്പിക്കാൻ സാധിക്കും.
എലി മാളം
കുഴികൾ കുഴിക്കുന്നതിൽ പ്രധാനികളാണ് എലികൾ. ഇത് എലിയുടേത് തന്നെയാണോ എന്ന് അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കൈകാലുകളുടെ ചെറിയ അടയാളങ്ങൾ, കുഴിച്ച മണ്ണിന്റെ കുമ്പാരങ്ങൾ എന്നിവ കാണുന്നുണ്ടെങ്കിൽ അതിനർത്ഥം മാളത്തിനുള്ളിൽ ഉള്ളത് എലിതന്നെയാണ് എന്നാണ്. കൂടാതെ എലികൾ മാളമുണ്ടാക്കാൻ കീറിമുറിച്ച പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ്, തുണിത്തരങ്ങൾ എന്നിവ ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ മാളത്തിന് സമീപം കണ്ടാൽ അതിനർത്ഥം മാളം എലിയുടേതാണ് എന്നാണ്.
പാമ്പ് വരാനുള്ള കാരണങ്ങൾ ഇതാണ്
പാമ്പുകൾ പ്രകൃതി ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ തന്നെ പാമ്പുകളെ വീട്ടിൽ കണ്ടാൽ അതിൽ അതിശയിക്കേണ്ടതില്ല. എന്നിരുന്നാലും പാമ്പ് വീട്ടിലേക്ക് വരാനുള്ള ചില കാരണങ്ങൾ ഇവയാണ്.
ഭക്ഷണം: പാമ്പുകൾ ഏലി, പ്രാണികൾ, ഉഭയജീവികൾ എന്നിവയെയാണ് ഭക്ഷിക്കുന്നത്. അതിനാൽ തന്നെ ഇവ വീട്ടിലുണ്ടെങ്കിൽ പാമ്പ് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മൂടുപടങ്ങൾ: പടർന്നുകയറുന്ന സസ്യങ്ങൾ, ഇലക്കൂമ്പാരങ്ങൾ, പാറ ഇടുക്കുകൾ എന്നിവ പാമ്പുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഇടങ്ങളാണ്. ഈ സാഹചര്യം വീട്ടിൽ ഉണ്ടെങ്കിൽ പാമ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈർപ്പം: ഈർപ്പമുള്ള പ്രദേശങ്ങളും വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളും പാമ്പുകൾക്ക് അതിജീവനത്തിന് ആവശ്യമായ ഈർപ്പം നൽകുന്നു. അതുപോലെ ഈർപ്പം ഇഷ്ടപ്പെടുന്ന ഇരകളെ പിടികൂടാനും ഇത് കാരണമാകുന്നു.
പാമ്പിൻ മാളങ്ങൾ എന്തുചെയ്യണം
പാമ്പുകളുടെ തരംപോലെയാണ് ഇത് എങ്ങനെ നശിപ്പിക്കണമെന്നത് മനസ്സിലാക്കാൻ. അവ എന്തൊക്കെയെന്ന് അറിയാം.
ഒന്നും ചെയ്യാതിരിക്കാം: പാമ്പിന്റെ മാളം കണ്ടാൽ നിങ്ങൾ അതിനെ ഒന്നും ചെയ്യാൻ പോകേണ്ടതില്ല. ഇത് പാമ്പുകളെ പ്രകോപിതരാക്കുന്നത് തടയുകയും ആക്രമിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.
ദ്വാരം മൂടാം: മാളങ്ങൾ മൂടുന്നത് ഒരു ശാശ്വത പരിഹാരമായി കാണരുത്. കാരണം ഒരിക്കൽ പാമ്പുകൾക്ക് ആ സ്ഥലം ഇഷ്ടപെട്ടാൽ പിന്നെയും അവിടെ തന്നെ മാളമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മാളങ്ങൾ മൂടുമ്പോൾ മണ്ണ്, അല്ലെങ്കിൽ കല്ലിട്ട് മൂടാൻ ശ്രദ്ധിക്കണം.
വീട്ടിൽ മണി പ്ലാന്റ് വളർത്തേണ്ടതിന്റെ കാരണങ്ങൾ ഇതാണ്