എന്നാൽ പൂക്കൾ ഉപയോഗിച്ച് മാത്രമല്ല ഭംഗിയുള്ള ഇലച്ചെടികൾ വെച്ചും പൂന്തോട്ടം മനോഹരമാക്കാൻ സാധിക്കും. ഇതിന് ഏറ്റവും ബെസ്റ്റായിട്ടുള്ള ഒന്നാണ് ഫിറ്റോണിയ ചെടി
പൂന്തോട്ടം ഒരുക്കുമ്പോൾ അധികപേരും പലതരം പൂക്കളുള്ള ചെടികളാണ് വളർത്തുന്നത്. പല നിറത്തിലും ആകൃതിയിലുമുള്ള ചെടികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ പൂക്കൾ ഉപയോഗിച്ച് മാത്രമല്ല ഭംഗിയുള്ള ഇലച്ചെടികൾ വെച്ചും പൂന്തോട്ടം മനോഹരമാക്കാൻ സാധിക്കും. ഇതിന് ഏറ്റവും ബെസ്റ്റായിട്ടുള്ള ഒന്നാണ് ഫിറ്റോണിയ ചെടി. ഇതിൽ പൂക്കൾ വരില്ല. എന്നാൽ ഇലകൾ കൊണ്ട് മനോഹരമാണ് ഫിറ്റോണിയ ചെടി. ഇതിന് നർവ് പ്ലാന്റ് എന്നും പേരുണ്ട്. പച്ച നിറത്തിലുള്ള ഇലകളുടെ നടുഭാഗത്തായി വരുന്ന പിങ്ക് നിറത്തിലുള്ള വര ചെടിയെ കൂടുതൽ മനോഹാരിതമാക്കുന്നു. അതിനാലാണ് ഇതിന് നർവ് പ്ലാന്റ് എന്ന പേര് ലഭിച്ചത്.
ഒരു നിറത്തിൽ അല്ല പല നിറങ്ങളിലാണ് ഫിറ്റോണിയ ചെടി വരുന്നത്. ചുവപ്പ്, പിങ്ക്, ഓറഞ്ച്, പച്ച തുടങ്ങിയ നിറങ്ങളിലും ഇത് ലഭ്യമാണ്. ഇൻഡോർ പ്ലാന്റ് ആയും ടെറാറിയം ആയും ഫിറ്റോണിയ ചെടി വളർത്താൻ സാധിക്കും. വളരെ ചെറിയ രീതിയിൽ മാത്രമാണ് ഇതിന് പരിപാലനം ആവശ്യമായി വരുന്നത്. ചൂടുകാലത്തും വളരുമെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാൻ പാടില്ല. ഇത് ഇലകൾ കരിഞ്ഞു പോകാൻ കാരണമാകും. പ്രധാനമായും ഇലകളാണെങ്കിലും ഇതിൽ ചെറിയ പൂക്കളും വളരാറുണ്ട്. നന്നായി വളരുന്നതിന് ഇത് കട്ട് ചെയ്ത് കളയുന്നത് നല്ലതായിരിക്കും. പരിപാലിക്കുമ്പോൾ അമിതമായി വെള്ളം ഒഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി ചീഞ്ഞു പോകാൻ കാരണമാകും. നന്നായി വളരുന്നതിന് ചെടിച്ചട്ടിയിൽ തന്നെ വളർത്തുന്നതാണ് നല്ലത്. സ്ഥലമില്ലെങ്കിൽ ഹാങ്ങ് പോട്ടിലിട്ടും വളർത്താവുന്നതാണ്.
വീട്ടിൽ മണി പ്ലാന്റ് വളർത്തേണ്ടതിന്റെ കാരണങ്ങൾ ഇതാണ്