തൃശൂരിൽ 12കാരിക്ക് നേരെ 94കാരൻ ലൈംഗികാതിക്രമം നടത്തിയ സംഭവം; 6 വ‌ർഷം തടവും 25000 രൂപ പിഴയും

വടക്കേക്കാട് പൊലീസ് എടുത്ത കേസിൽ  അതിജീവിതയുടെ മൊഴി വനിത സിവിൽ പോലീസ് ഓഫീസർ ലിയോണ ഐസക്ക് രേഖപ്പെടുത്തി.

94-year-old man sexually assaults 12-year-old girl in Thrissur gets 6 years in prison and 25,000 fine

തൃശൂർ: 12കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരനെ കുന്നംകുളം പോക്സോ കോടതി ആറ് വർഷം വെറും തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വടക്കെക്കാട് പൊലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ച വടക്കെക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെ (94) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സൈക്കിളിൽ മടങ്ങി വന്നിരുന്ന 12 കാരിക്ക് മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത കുട്ടിയെ ബലമായി ഉമ്മവെച്ചും ലൈംഗികാതിക്രമം നടത്തി മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്.

Latest Videos

വടക്കേക്കാട് പൊലീസ് എടുത്ത കേസിൽ  അതിജീവിതയുടെ മൊഴി വനിത സിവിൽ പോലീസ് ഓഫീസർ ലിയോണ ഐസക്ക് രേഖപ്പെടുത്തി. എസ് ഐ യായിരുന്ന പി.ശിവശങ്കരാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി   ഗ്രെയ്ഡ് എ എസ് ഐ എം.ഗീത യും പ്രവർത്തിച്ചു.

ബിജുവിന്റെ മൃതദേഹത്തിൽ കയ്യിലും കാലിലും മുറിവുകൾ, കുറ്റസമ്മതം നടത്തി രണ്ടാംപ്രതി; നിർണായക കണ്ടെത്തൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!