ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സെലൻസ്കി മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പുടിൻ അവശനിലയിലാമെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെന്‍സ്കി. പുട്ടിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വാർത്തകൾ പ്രചരിക്കുന്ന സമയത്താണ് സെലൻസ്കിയുടെ പരാമർശം. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രൈൻ യുദ്ധം പുടിൻ മരിച്ചാൽ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെലൻസ്കി ഇക്കാര്യം പറഞ്ഞത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സെലൻസ്കി മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പുടിൻ അവശനിലയിലാമെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൈകാലുകൾ വിറയ്ക്കുന്നതും ചുമയ്ക്കുന്നുതമെല്ലാം പുട്ടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നതിന്റെ തെളിവാളെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം, പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടുന്നതിനിടിയിലാണ് സെലൻസ്കിയുടെ പരാമർശം.