സംവിധായകന്‍ ഷങ്കറിന്‍റെ കുടുംബത്തില്‍ വിജയിയുടെ മകന് എന്താണ് കാര്യം, ഉത്തരം ഇതാണ്: ചിത്രങ്ങള്‍ വൈറല്‍

First Published | May 4, 2024, 12:53 PM IST

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ആര് എന്ന ചോദ്യത്തിന് എപ്പോഴും ഉത്തരമായി വരുന്ന പേരാണ് സംവിധായകന്‍ ഷങ്കറിന്‍റെ പേര്. ഇപ്പോഴിതാ സിനിമ വിശേഷമല്ല ഷങ്കറിന്‍റെ വീട്ടിലെ വിശേഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഷങ്കറിന്‍റെ കുടുംബത്തിന്‍റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ആര് എന്ന ചോദ്യത്തിന് എപ്പോഴും ഉത്തരമായി വരുന്ന പേരാണ് സംവിധായകന്‍ ഷങ്കറിന്‍റെ പേര്. ഇപ്പോഴിതാ സിനിമ വിശേഷമല്ല ഷങ്കറിന്‍റെ വീട്ടിലെ വിശേഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഷങ്കറിന്‍റെ കുടുംബത്തിന്‍റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.

അടുത്തിടെയാണ് ഷങ്കറിന്‍റെ മകള്‍ ഐശ്വര്യ ഷങ്കര്‍ തരുണ്‍ കാര്‍ത്തിക്കിനെ വിവാഹം കഴിച്ചത്. ഇദ്ദേഹം യുഎസ്എയിലെ ഒരു ഐടി കമ്പനി സിഇഒയാണ്. ഇവരുടെ വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടാണ് ഇത്. 


ഐശ്വര്യ ഷങ്കറിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. നേരത്തെ ആദ്യ വിവാഹത്തിന് പിന്നാലെ മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം പിരിഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ വിവാഹം. എന്തായാലും ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖര്‍ അടക്കം പങ്കെടുത്ത ആഢംബര വിവാഹമായിട്ടാണ് ഇത് ഷങ്കര്‍ നടത്തിയത്. 

അഞ്ച് ദിവസത്തെ ആഘോഷമായാണ് വിവാഹം നടന്നത്. അതില്‍ സംഗീതും, ഹല്‍ദിയും, വന്‍ റിസപ്ഷനും എല്ലാം ഉള്‍പ്പെട്ടിരുന്നു. ബോളിവുഡ്, കോളിവുഡ് പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. 

എന്തായാലും ഇപ്പോള്‍ വൈറലാകുന്ന ഫോട്ടോഷൂട്ടില്‍ താരമായിരിക്കുന്നത് ഷങ്കറിന്‍റെ മകളും നടിയുമായ അതിഥി ഷങ്കറാണ്. ചുവന്ന  ഡ്രസില്‍ അതീവ സുന്ദരിയാണ് അതിഥി. 

ഷങ്കറും മക്കളും ഉള്ള ഫോട്ടോയിലെ അപ്രതീക്ഷിത അതിഥിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിജയിയുടെ മകന്‍ ജെയ്‌സൺ സഞ്ജയ് ആയിരുന്നു അത്. 

എന്താണ് ഷങ്കര്‍ ഫാമിലിയില്‍ വിജയിയുടെ മകന് കാര്യം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നത്. ഷങ്കറിന്‍റെ മകന്‍ അര്‍ജിത്തിന്‍റെ ക്ലാസ്മേറ്റും അടുത്ത സുഹൃത്തുമാണ് ജെയ്‌സൺ സഞ്ജയ്. അതിനാല്‍ തന്നെ ഷങ്കര്‍ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് വിജയിയുടെ മകന്‍. നേരത്തെ ഷങ്കറിന്‍റെ മകളുടെ കല്ല്യാണത്തിന് വിജയ് ഷൂട്ടിംഗ് തിരക്കിനാല്‍ എത്തിയില്ലെങ്കിലും ജെയ്‌സൺ സഞ്ജയിയും വിജയിയുടെ കുടുംബവും സജീവമായി ഉണ്ടായിരുന്നു. 

Latest Videos

click me!