നടി രാധിക ആപ്‌തെയ്ക്ക് കഴിഞ്ഞാഴ്ചയാണ് ആദ്യ കുഞ്ഞ് പിറന്നത്.
മുംബൈ: നടി രാധിക ആപ്‌തെയ്ക്ക് കഴിഞ്ഞാഴ്ചയാണ് ആദ്യ കുഞ്ഞ് പിറന്നത്. വെള്ളിയാഴ്ച തന്‍റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ മാറോട് ചേര്‍ത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ഒക്ടോബറിൽ ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ 2024-ൽ പങ്കെടുത്ത സമയത്താണ് നടി തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്.
കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് ഇതുവരെ രാധിക പങ്കുവച്ചിട്ടില്ല. എന്നാല്‍ പ്രസവത്തിന് പിന്നാലെ താന്‍ ജോലികളിലേക്ക് മടങ്ങുകയാണെന്ന് താരം പറഞ്ഞു. കുഞ്ഞിനെ മാറിലടക്കി താന്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിലാണ് എന്നാണ് രാധിക പങ്കുവച്ച ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
കുഞ്ഞിനൊപ്പമുള്ള ഹൃദയസ്പർശിയായ ചിത്രം രാധിക പങ്കുവെച്ചപ്പോൾ തന്നെ അഭിനന്ദനങ്ങൾ ഒഴുകിയെത്തി. ദിവ്യേന്ദു ശർമ്മ, ടിസ്‌ക ചോപ്ര, ഗുൽഷൻ ദേവയ്യ, വിജയ് വർമ്മ, നീരജ് ഗെയ്‌വാൻ, സോയ അക്തർ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഈ പോസ്റ്റിന് കമന്‍റ് ഇട്ടിട്ടുണ്ട്.
ഒക്ടോബർ 17 ന്, രാധിക ആപ്‌തെ തന്‍റെ വരാനിരിക്കുന്ന ചിത്രമായ സിസ്റ്റർ മിഡ്‌നൈറ്റ് യുകെ പ്രീമിയറിൽ നിന്നുള്ള ഒരു കൂട്ടം ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഷോൾഡർ കറുത്ത ബോഡികോൺ വസ്ത്രമാണ് അന്ന് നിറവയറോടെയുണ്ടായിരുന്ന താരം പോസ്റ്റ് ചെയ്തത്.
undefined
രാധിക ആപ്‌തെ 2012 ല്‍ ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബെനഡിക്‌ട് ടെയ്‌ലറെ വിവാഹം കഴിച്ചിരുന്നു. നോർത്തേൺ ഇംഗ്ലണ്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടനില്‍ സ്ഥിര താമസമാക്കിയ രാധിക ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നതും കുറഞ്ഞിരുന്നു.
'ഇനിയും വൈകാന്‍ പറ്റില്ല' : സ്വന്തം കണ്ണ് പോലും നോക്കാതെ ഈ തീരുമാനം എടുത്ത് അക്ഷയ് കുമാര്‍
ആരാധ്യയ്ക്ക് 13 വയസ്, അടുത്ത കുഞ്ഞെപ്പോൾ ? വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ അഭിഷേക് ബച്ചന്റെ മറുപടി