ചോദ്യപേപ്പർ ചോർച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ നിർത്തി, 'സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ല'

By Web Team  |  First Published Dec 16, 2024, 12:03 AM IST

ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വിളിച്ചിരുന്നു. മൊഴി കൊടുത്തിരുന്നു. തുടർനടപടികൾ അറിയിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് നിയമനടപടികൾ പിന്തുടരുന്നുണ്ടെന്നും ഷുഹൈബ് പറഞ്ഞു. 


കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം നിർത്തി. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്ന് സിഇഒ ഷുഹൈബ് വീഡിയോയിൽ അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഇനി മുതൽ വീഡിയോകൾ ചെയ്യില്ലെന്ന് പറഞ്ഞു.

ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വിളിച്ചിരുന്നു. മൊഴി കൊടുത്തിരുന്നു. തുടർനടപടികൾ അറിയിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് നിയമനടപടികൾ പിന്തുടരുന്നുണ്ടെന്നും ഷുഹൈബ് പറഞ്ഞു. അതേസമയം, ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രം​ഗത്തെത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണ്. 

Latest Videos

എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽ നിന്ന് പരീക്ഷകളെ രക്ഷിക്കാൻ ബദൽ വഴികൾ ആരായാൻ ഗവൺമെന്റ് മുൻകൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം വിദ്യാർഥിയുടെ യഥാർത്ഥ അറിവ് അളക്കാൻ ഉതകുന്ന പരീക്ഷ സമ്പ്രദായങ്ങൾ കണ്ടെത്തണം. ഈ ദിശയിൽ ആദ്യത്തെ നിർദ്ദേശം മുൻവച്ചത് 1970 കളുടെ രണ്ടാം പകുതിയിൽ എഐഎസ്എഫ് ആയിരുന്നു. 

ഓപ്പൺ ടെക്സ്റ്റ് ബുക്ക് സമ്പ്രദായം, ഉത്തര പേപ്പർ മടക്കിക്കൊടുക്കൽ തുടങ്ങിയ നിർദേശങ്ങൾ അന്ന് എഐഎസ്എഫ് ആദ്യമായി മുന്നോട്ടുവച്ചു. അതുപോലെയുള്ള നവീന ആശയങ്ങളിലൂടെ പരീക്ഷകളെ മാനഭംഗപ്പെടുത്തുന്ന ഗൂഢ സംഘത്തിൽ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ കഴിയണം. ആ ലക്ഷ്യത്തോടെ വിദഗ്ധസമിതിയെ സർക്കാർ നിയമിക്കണം. ഇത് സംബന്ധമായി ആലോചിക്കാൻ വിദ്യാഭ്യാസ വിചക്ഷണരുടെയും അദ്ധ്യാപക- വിദ്യാർത്ഥി സംഘടനകളുടെയും അടിയന്തരയോഗം വിളിച്ചു കൂട്ടണമെന്ന് ബിനോയ് വിശ്വം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു.

undefined

കോൺട്രാക്ടറുടെ വീടിന്റെ ഗേറ്റിന് മുന്നിൽ രാവിലെ ഗ്രനേഡും ഭീഷണിക്കത്തും; അന്വേഷണം തുടങ്ങി ഇംഫാൽ പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

click me!