ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു; വെട്ടിയത് സുഹൃത്ത്, ആക്രമണം വാക്കേറ്റത്തിന് പിന്നാലെ

By Web Team  |  First Published Dec 16, 2024, 12:56 AM IST

ബസ്സിൽ കയറിയതിനു ശേഷം ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല.


കണ്ണൂർ: ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വച്ച് വെട്ടേറ്റു. പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. വളക്കൈ സ്വദേശി ബിബിൻ ആണ് ആക്രമിച്ചത്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകുന്ന ബസ്സിൽ വച്ചാണ് സംഭവം. 

ശ്രീകണ്ഠാപുരത്ത് നിന്നുമാണ് ബിബിൻ ബസ്സിൽ കയറിയത്. സുഹൃത്തുക്കളോടൊപ്പം അഭിലാഷ് ചെങ്ങളായിൽ നിന്നാണ് കയറിയത്. അഭിലാഷും ബിപിനും സുഹൃത്തുക്കളാണ്. ബസ്സിൽ കയറിയതിനു ശേഷം ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല. അഭിലാഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കത്തി പിടിച്ചു വാങ്ങുന്നതിനിടെ പരിക്കേറ്റ ബിബിനും ചികിത്സയിലാണ്.

Latest Videos

ഓടിക്കൊണ്ടിരുന്ന ബസിൽ തീയും പുകയും; സംഭവം നാദാപുരം റോഡിൽ, അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ


 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!