ഇന്ത്യന്‍ കരുത്തിന് മുന്നില്‍ തളര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍! ആദ്യ ടി20യില്‍ കൂറ്റന്‍ ജയം

By Web Team  |  First Published Dec 15, 2024, 11:57 PM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ് (35 പന്തില്‍ 73), സ്മൃതി മന്ദാന (33 പന്തില്‍ 54) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.


നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ് (35 പന്തില്‍ 73), സ്മൃതി മന്ദാന (33 പന്തില്‍ 54) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ തിദാസ് സദുവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ദീപിത് ശര്‍മ, രാധ യാധവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

28 പന്തില്‍ 52 റണ്‍സ് നേടിയ ദിയാന്‍ഡ്ര ഡോട്ടിന്‍, ക്വിയാന ജോസഫ് (33 പന്തില്‍ 49) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഹെയ്‌ലി മാത്യൂസ് (1), ഷെമെയ്ന്‍ കാംപെല്‍ (13), ചിനെലെ ഹെന്റി (7), അഫി ഫ്‌ളെച്ചര്‍ (0), സെയ്ദ ജെയിംസ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷാബിക (15), മാന്‍ഡി മഗ്രു (2) പുറത്താവാതെ നിന്നു.

Latest Videos

നേരത്തെ, മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഉമ ചേത്രി (24)  സ്മൃതി സഖ്യം 50 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഉമയെ പുറത്താക്കി കരിഷ്മ കരിഷ്മ റാംഹരക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് സ്മൃതി - ജമീമ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറയിട്ടത്. 14-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മൃതിയെ കരിഷ്മ പുറത്താക്കുകയായിരുന്നു. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിന് (20) അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ജമീമ - ഹര്‍മന്‍പ്രീത് (13) സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ നാലാം പന്തില്‍ ജമീമ റണ്ണൗട്ടായി. 35 പന്തുകള്‍ നേരിട്ട ജമീമ രണ്ട് സിക്സും ഒമ്പത് ഫോറും നേടി. ഹര്‍മന്‍പ്രീതിനൊപ്പം സജന (1) പുറത്താവാതെ നിന്നു.

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന്‍ സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്‌നബി, അഫി ഫ്ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍. 

click me!