മനുഷ്യനും മൃഗവും ഇല്ല, എല്ലാം ആത്മാവുള്ള ജീവികള്‍ മാത്രം - ആനിമല്‍ | ഹ്യൂമന്‍ റിവ്യൂ

By Vipin VK  |  First Published Dec 15, 2024, 11:21 PM IST

കാളപ്പോരുകാരനാകാന്‍ സ്വപ്നം കാണുന്ന ഒരു യുവാവിന്റെയും കശാപ്പില്‍ നിന്നും രക്ഷപ്പെടുന്ന കാളയുടെയും കഥയാണ് ആനിമല്‍ | ഹ്യൂമന്‍ എന്ന ചിത്രം പറയുന്നത്. 


നമ്മുടെ വിധി അത് നാം തീരുമാനിക്കുന്നതാണ് എന്നതാണ് എന്ന് അലസാണ്ട്രോ പുഗ്നോ സംവിധാനം ചെയ്ത ആനിമല്‍ |  ഹ്യൂമന്‍ എന്ന സ്പാനീഷ് ഇറ്റാലിയന്‍ ചിത്രത്തിന്‍റെ കാതല്‍. ഒരു കാളപ്പോരുകാരനാകാന്‍ സ്വപ്നം കാണുന്ന ഒരു യുവാവിന്റെയും കശാപ്പില്‍ നിന്നും രക്ഷപ്പെടാന്‍ തന്‍റെ ശക്തി കാണിച്ച് കാളപ്പോരിലേക്ക് എത്തുന്ന കാളയുടെയും കഥയാണ് സമാന്തരമായി ചിത്രം പറയുന്നത്.  സ്വഭാവം ജനററ്റിക് പൈതൃകത്തിൽ മാത്രമല്ല, ആഴത്തിലുള്ള ആന്തരിക പ്രേരണയിൽ നിന്നാണ് ഉരുത്തിരിയുന്നതാണെന്നാണ് സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നത്. 

അലസാണ്ട്രോ പുഗ്നോയുടെ ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് ചിത്രം അതിനാല്‍ തന്നെ കാളപ്പോരിന്‍റെ ലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു യുവാവിനെ എപ്പോഴും മരണം അതിഥിയായി എത്താവുന്ന കാളപ്പോര്‍ വിദഗ്ധനാകാന്‍  പ്രേരിപ്പിക്കുന്നത് എന്താണ്? ഇതിന് മറുപടി കണ്ടെത്താൻ അദ്ദേഹം രണ്ടു സമാന്തര കഥകൾ പറയുന്നു.
ഉത്തര ഇറ്റലിയിൽ ശവസംസ്കാരം നടത്തി ഉപജീവനം തേടുന്ന ഒരു കുടുംബത്തില്‍ വളരുന്ന വളരുന്ന മാതിയോയും, ആൻഡലൂസിയൻ താഴ്വരയില്‍ തന്‍റെ പോര്‍ഗുണം  കാണിച്ചു കൊണ്ട് കശാപ്പിൽ നിന്ന് രക്ഷപ്പെടുന്ന കാളയായ ഫാൻഡാംഗോയും. അവരുടെ കഥയാണ് ചിത്രം.

Latest Videos

സംവിധായകന്‍ അലസാണ്ട്രോ പുഗ്നോയും നതാഷ കുസിച്ചും ചേർന്ന് എഴുതിയ ഈ ചിത്രം ഭൂതകാലവും വാര്‍ത്തമാനകാലവും ബന്ധിപ്പിച്ച് ആറ് അധ്യായങ്ങളായാണ് പറയുന്നത്. ഓരോ അധ്യായത്തിനും ആ വാക്കുകളുടെ അർഥവുമായി പൊരുത്തപ്പെടുന്ന തലക്കെട്ട് നൽകിയിരിക്കുന്നു. കൃത്യമായ അത്തരം ഒരു ഘടന സിനിമയുടെ പ്രത്യേകതയാണ്, അതുപോലെ തന്നെ കഥാപാത്രങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ സംവിധായകൻ സ്വീകരിക്കുന്ന ശൈലിയും. വേദനാജനകമായ സംഭവങ്ങളെ നേരിട്ട് കാണിക്കുന്നതിൽ നിന്നും പിന്മാറി, ആന്തരികമായി അവ വിരമിക്കാനായി സംവിധായകന്‍ സൂക്ഷ്മമായ രീതിയിൽ രംഗങ്ങൾ ക്രമീകരിക്കുന്നു. 

ഈ രീതിയില്‍ ദൃശ്യങ്ങൾ അസാധാരണമായോ ഗൗരവമില്ലാത്ത രീതിയിലോ പുനരാവർത്തനമാകാതെ, പ്രേക്ഷകരോട് സൂക്ഷ്മമായ സൂചനകളിലൂടെ ആശയം സംവേദനം ചെയ്യുന്നുണ്ട്. ഒറ്റ കാഴ്ചയില്‍ ആനിമല്‍ |  ഹ്യൂമന്‍  ഏറ്റവും കുറഞ്ഞ ആഖ്യാനത്തോടെ ലളിതമായ ഒരു കഥ പറയുന്നതായി തോന്നുന്നു. വാസ്തവത്തിൽ, സിനിമ സൂചനകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വന്‍ കാഴ്ചകൾ സൃഷ്ടിക്കാനുള്ള ശ്രമം അല്ലെന്ന് വ്യക്തമാക്കുന്നു. കാളപ്പോരുകളൊന്നും കാണിക്കുന്നില്ല, അത്യന്തപേക്ഷിതമായ ഒരു പഴയ ഫൂട്ടേജ് ചിത്രത്തില്‍ രണ്ട് പ്രവാശ്യം ടിവി വിഷ്വലായി കാണിക്കുന്നുണ്ട്. പകരം, സംവിധായകന്‍റെ പ്രധാന ശ്രദ്ധാകേന്ദ്രമായ പോരാട്ടത്തിനായുള്ള നീണ്ട തയ്യാറെടുപ്പ് അരങ്ങിലെത്തിക്കുക മാത്രമാണ്. അതിന്‍റെ സംഘര്‍ഷവും പരിവര്‍ത്തനവുമാണ് സിനിമ.

undefined

ചിത്രത്തിന്‍റെ പേര് അതിന്‍റെ കാളപ്പോര് പാശ്ചത്തലവും ഒരു ബ്യൂട്ടി ആന്‍റ് ബീസ്റ്റ് എന്ന രീതിയിലുള്ള മുന്‍ധാരണകള്‍ നല്‍കിയിയാല്‍ അതിനെ തകര്‍ക്കുന്ന ഒരു ചിത്രമാണ് ഇത്. ആത്മവുള്ള ഒരു ജീവി എന്നത് മാത്രമാണ് സിനിമ കഴിയുമ്പോള്‍ ഇതിലെ മൃഗത്തെയും മനുഷ്യനെയും സങ്കല്‍പ്പിക്കാന്‍ സാധിക്കൂ. പരിപൂര്‍ണ്ണനല്ലാത്ത ഒരു ജീവി എന്നത് മാത്രമാണ് ഇതിലെ മനുഷ്യനെയും കാണിക്കുന്നത്. അവസാനം വെറും ജീവികളായി ആ രണ്ടുപേരും മുഖാമുഖം നില്‍ക്കുന്നയിടത്ത് അവസാനിപ്പിച്ചത് തന്നെ ഗംഭീരമായ ഒരു മുഹൂര്‍ത്തമാണ്.  

'മുഖക്കണ്ണാടി'; ഒരു സ്വയം വിമര്‍ശനത്തിന്‍റെ കഥ, വേറിട്ട കാഴ്‌ചാനുഭവം- റിവ്യൂ

'നമ്മുടെ ധാരണകള്‍ അവരുടെ ബാധ്യതകള്‍‌ അല്ല': അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച് റിവ്യൂ

click me!