'മൂന്ന് കുരങ്ങന്മാര്‍' : നയന്‍താരയുടെ വാക്ക് ശരമേറ്റ യൂട്യൂബര്‍മാര്‍ പ്രതികരിച്ചു, പുതിയ വിവാദം

By Web Team  |  First Published Dec 14, 2024, 6:04 PM IST

യൂട്യൂബ് ചാനലുകൾ തന്നെക്കുറിച്ച് നിരന്തരം വീഡിയോകൾ ചെയ്യുന്നതിനെതിരെ നയൻതാര രൂക്ഷമായി വിമർശിച്ചു. 


ചെന്നൈ: അടുത്തിടെ നയന്‍താരയുമായി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. ധനുഷുമായുള്ള വിഷയം അടക്കം നയന്‍താര ഈ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്. എന്നാല്‍ ഇത് അഭിമുഖത്തില്‍ തമിഴിലെ സിനിമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വലൈപേച്ച് എന്ന ചാനലിനെതിരെ നയന്‍താര പ്രതികരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

തമിഴ് ചലച്ചിത്ര രംഗത്ത് നയൻതാരയ്ക്ക് എന്തൊക്കെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന ചോദ്യത്തിന് നടി പ്രതികരിച്ചത് ഇങ്ങനെയാണ് "അത്തരം വിമര്‍ശനം വളരെ പരുഷമാണ്, പക്ഷേ ചിലപ്പോൾ ഇത് അൽപ്പം തമാശയുമാണ്. പൊതുവായ വിമർശനങ്ങളും ട്രോളിംഗുകളും ഉണ്ട്, എന്നാൽ മറ്റ് ചിലരുണ്ട് യൂട്യൂബര്‍മാരാണ് അവര്‍ അവർ വളരെ തമാശക്കാരാണ്. അവ അത്ര വലുതല്ലാത്തതിനാൽ നിങ്ങൾക്ക് അവരെ അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. 

Latest Videos

അവർ എപ്പോഴും എന്നെക്കുറിച്ചാണ് സംസാരിക്കുന്നത്, അവർ 50 എപ്പിസോഡുകൾ ചെയ്തിട്ടുണ്ടെങ്കിൽ, 45 എണ്ണത്തില്‍ ഞാന്‍ വിഷയമാകും. എന്തുകൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ ശരിക്കും ഒരു സമയത്ത് അന്വേഷിച്ചു. നായന്‍താരയുടെ പേര് ഉള്‍പ്പെടുന്ന വീഡിയോയ്ക്ക്. ഒരുപാട് വ്യൂ കിട്ടും അതു വഴി പണം കിട്ടും എന്നാണ് അവര്‍ പറഞ്ഞതായി ഞാന്‍ അറിഞ്ഞത്. അപ്പോള്‍ ഞാൻ ആലോചിച്ചത് ഞാന്‍ പണമുണ്ടാക്കുന്നതിനെക്കുറിച്ചോ ധനുഷ് പണമുണ്ടാക്കുന്നതിനെക്കുറിച്ചോ മറ്റാരെങ്കിലും പണമുണ്ടാക്കുന്നതിനെക്കുറിച്ചോ അവർ സംസാരിക്കുന്നത് വളരെ തമാശയാണ്, കാരണം അവർ യഥാർത്ഥത്തിൽ ഗോസിപ്പിലൂടെ പണം സമ്പാദിക്കുന്നവരാണ് "

"ഞാൻ അവരെ കാണുമ്പോൾ ഈ മൂന്ന് കുരങ്ങ് പ്രതിമയെ ഓര്‍മ്മവരും. അവർ മോശമായി കേൾക്കുന്നില്ല, കാണുന്നില്ല, പറയുന്നില്ല. എന്നാല്‍ ഇവരുടെ സ്വഭാവം അതിന് നേരെ തിരിച്ചാണ്" നയന്‍താര ശക്തമായി പ്രതികരിച്ചു. 

undefined

അതേ സമയം വലൈപേച്ച് ചാനലിലെ  ആനന്ദ് , ബിസ്മി അടക്കം പുതിയ വീഡിയോയില്‍ നയന്‍താരയ്ക്ക് മറുപടിയുമായി വന്നിട്ടുണ്ട്. സമീപകാലത്ത് തങ്ങള്‍ നയന്‍താരയെക്കുറിച്ച് ഞങ്ങള്‍ 50 ല്‍ 45 വീഡിയോ ഒന്നും ചെയ്തിട്ടില്ലെന്നും. അടുത്തകാലത്തായി ഞങ്ങള്‍ അവരുടെ സിനിമ അപ്ഡേറ്റുകള്‍ മാത്രമാണ് ചെയ്തതെന്ന് വലൈപേച്ച് ടീം പുതിയ വീഡിയോയില്‍ പ്രതികരിച്ചു. 

ധനുഷ് നയന്‍താര വിവാദത്തില്‍ തങ്ങള്‍ ധനുഷിന്‍റെ ഭാഗത്താണെന്ന് പറഞ്ഞ് നയന്‍താരയുടെ ഭര്‍ത്താവ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തങ്ങളെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും. എന്നാല്‍ ഞങ്ങള്‍ പോയില്ലെന്നും. അതിന് വിഘ്നേഷിന് ദേഷ്യം ഉണ്ടായേക്കാം. അതെല്ലാമാണ് നയന്‍താര തങ്ങളെക്കുറിച്ച് പറഞ്ഞത് എന്നാണ് വലൈപേച്ച് ടീം  പറയുന്നത്. 

ഇവരുടെ പ്രേമം കൊണ്ട് നഷ്ടമായത് കോടികള്‍, വിഘ്നേഷ് രഹസ്യ നീക്കം നടത്തി, അസഭ്യം പറഞ്ഞു: ആരോപണവുമായി ധനുഷ്

'ധനുഷിനെതിരായ ആരോപണം ഡോക്യുമെന്‍ററിക്കുള്ള പിആര്‍ ആയിരുന്നില്ലേ'? വിമർശനങ്ങളോട് ആദ്യമായി പ്രതികരിച്ച് നയൻതാര
 

click me!