നിരീശ്വരവാദവും ലൈംഗിക വിപ്ലവവും മാറ്റിമറിച്ച റഷ്യ
First Published | Jul 27, 2020, 10:15 AM ISTനിരീശ്വരവാദത്തോടൊപ്പം റഷ്യയിൽ കരുത്താർജ്ജിച്ച വിപ്ലവങ്ങളിലൊന്നാണ് ലൈംഗിക വിപ്ലവം എന്ന് നിസ്സംശയം പറയാം. ലിംഗ സമത്വം എന്ന ആശയം നഗ്നതയോടും ലൈംഗികതയോടും ചേർന്നു നിൽക്കുന്ന ഒന്നാണെന്ന തിരിച്ചറിവും അന്ന് സോവിയറ്റ് യൂണിയന് ഉണ്ടായി. നഗ്നശരീരത്തോടുള്ള റഷ്യയുടെ ലജ്ജാവഹമായ സമീപനം ബൂർഷ്വാ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ഒന്നായിരുന്നു. എന്നാൽ ഒക്ടോബർ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്റെ "സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും" എന്ന ആശയം റഷ്യയിൽ ലൈംഗികതയ്ക്കും നഗ്നനശീരങ്ങളോടുള്ള സമീപനത്തിലും വിപ്ലവം സൃഷ്ടിച്ചു. തുടർന്ന് ന്യൂഡ് ഫോട്ടാഗ്രഫിക്കുപോലും റഷ്യയിൽ വൻ പ്രചാരം ലഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
സോവിയറ്റ് യൂണിയനെ സംബന്ധിച്ചടുത്തോളം നഗ്നത തീർത്തും പുതുമയുള്ള ഒരാശയം ആയിരുന്നെങ്കിൽക്കൂടിയും ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ജനത എന്ന നിലയക്ക് സൺബാത്തിങ്ങും നീന്തലുമെല്ലാം അവരുടെ ദിനചര്യകളിൽ വന്നു തുടങ്ങി. 1920കളിൽ പരിഷ്കരണവാദികളുടെ ഉയിർത്തെഴുന്നേൽപ്പും സോവിയറ്റ് യൂണിയന് ലൈംഗികപരമായ ആശയങ്ങളോടെല്ലാം ഇഴചേർന്ന് ചിന്തിക്കാൻ അവസരമൊരുക്കി. ഒരാശയം അതിന്റെ പരിപൂർണതിൽ നടപ്പിലാക്കാൻ എല്ലാ അർത്ഥത്തിലും ആ ആശയത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലണമെന്ന പരിഷ്കരണവാദം സോവിയറ്റ് യൂണിയന് ഉൾക്കൊള്ളേണ്ടിവന്നു. ഡൗൺ വിത്ത് ഷെയിം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിഷ്കരണവാദികളുടെ മുന്നേറ്റം.