Republic Day Parade: സീമ ഭവാനി ബൈക്കർ സംഘത്തിലെ മലയാളി കരുത്ത്
First Published | Jan 25, 2022, 6:03 PM ISTറിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ പ്ലോട്ടില്ലെങ്കിലും ഇക്കുറി കേരളത്തിന് അഭിമാനമായി ഒരു മലയാളി വനിതയുണ്ട്. രാജ്പഥിന്‍റെ വീഥികളിലൂടെ പരേഡിനൊപ്പം നീങ്ങുന്ന സൈനിക സംഘത്തിലെ വനിതാ ബുളളറ്റ് അഭ്യാസികളിലൊരാളായി കൊല്ലം സ്വദേശിയായ ജയന്തിയുമുണ്ടാകും. ബിഎസ്എഫിന്‍റെ സീമ ഭവാനി ബൈക്കർ സംഘത്തിലെ 110 പേരിലെ ഏക മലയാളി സാന്നിധ്യമാണ് ജയന്തി. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവിന്ദ്രന്‍.