കേരളത്തില്‍ മഴ മാറി തുടങ്ങിയതോടെ തണുപ്പ് ചെറുതായി വന്നു തുടങ്ങിയിട്ടുണ്ട്.
ദില്ലി: ഉത്തരേന്ത്യയിൽ ശീതകാലത്തിന് കാഠിന്യമേറുന്നു. 4.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറയാൻ കാരണം. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്.
തണുപ്പിനൊപ്പം ദില്ലിയിലെ വായുമലിനീകരണ തോതും ഉയർന്നിട്ടുണ്ട്. 257 പോയിന്‍റാണ് ഇന്ന് രാവിലെ വായുമലിനീകരണ സൂചികയിൽ രേഖപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ മഴ മാറി തുടങ്ങിയതോടെ തണുപ്പ് ചെറുതായി വന്നു തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊച്ചി, കോട്ടയം, തിരുവനന്തപുരം സ്റ്റേഷനുകളിൽ കുറഞ്ഞ താപനില ആദ്യമായി സാധാരണയിൽ കുറവ് രേഖപെടുത്തി.
undefined