19 വര്‍ഷത്തെ സേവനം അവസാനിച്ചു; രാഷ്ട്രപതിയുടെ അശ്വാരൂഢ സംഘത്തില്‍ ഇനി വിരാട് ഇല്ല

First Published | Jan 26, 2022, 4:58 PM IST

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ കാഴ്ച്ചകൾക്കിടെ എവരുടേയും ശ്രദ്ധപിടിച്ചുപറ്റിയത് ഒരു കുതിരയാണ്. രാഷ്ട്രപതിയുടെ അശ്വാരൂഢ അംഗരക്ഷക സംഘത്തിൽ നിന്ന് ഇന്ന് വിരമിച്ച വിരാട് എന്ന കുതിര. പത്തൊമ്പത് വർഷത്തെ സേവനത്തിന് ശേഷം വിരാട് സേനയോട് വിട പറഞ്ഞു. തന്‍റെ സൈനീക സേവനം അവസാനിപ്പിച്ച വിരാടിന് സൈന്യം പ്രത്യേക ബഹുമതി നൽകി ആദരിച്ചു. വിവരണം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍. 
 

ഇതാണ് വിരാട് , പതിമൂന്ന് തവണ രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ പ്രധാന കുതിരയായി റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുത്തന്ന അപൂർവ ബഹുമതി വിരാടിന് മാത്രം സ്വന്തം.  

പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം നേരിട്ടെത്തി തലോടുന്ന ഈ കുതിര അത്ര ചില്ലറക്കാരനല്ല.  


2003ൽ ഹെംപൂരിലെ റിമൗണ്ട് ട്രെയിനിംഗ് സ്കൂളിൽ നിന്നാണ് വിരാട് രാഷ്ട്രപതിയുടെ അംഗരക്ഷക കുടുംബത്തിൽ ചേർന്നത്. 

ഹോണോവേറിയൻ ഇനത്തിൽപ്പെട്ട ഈ കുതിര അച്ചടക്കത്തിന് പേരുകേട്ടതാണ്. ഈ അനുസരണ ശീലം തന്നെയാണ് അവനെ പ്രസിദ്ധനാക്കിയതും. 

പ്രായമായിട്ടും ഈ പ്രത്യേക സവിശേഷതയെ മുന്‍നിര്‍ത്തിയാണ് 2022 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ സൈന്യം അവസാനമായി അവന് അനുമതി നൽകാൻ കാരണം. 

സേവനം കണക്കിലെടുത്ത് ജനുവരി 15-ന്  വിരാടിന് സേന കമൻഡേഷൻ നൽകി ആദരിച്ചിരുന്നു.

200 ലേറെ കുതിരകളാണ് രാഷ്ട്രപതിയുടെ അംഗരക്ഷസംഘത്തിന്‍റെ ഭാഗമായിട്ടുള്ളത്. അതില്‍ പ്രധാനിയാവുകയെന്നാല്‍ ചില്ലറക്കാര്യമല്ല. 

undefined

Latest Videos

click me!