കാവുകളിൽ താളത്തിൽ പാടിയ പുള്ളുവൻ പാട്ടുകൾ ; ദോഷങ്ങൾക്ക് പരിഹാരം

By Dr P B Rajesh  |  First Published Oct 11, 2023, 11:06 AM IST

പഴയ കാലത്ത് പുള്ളവനും പുള്ളോത്തിയും വീടുകളിൽ കയറിയിറങ്ങി നാഗദോഷങ്ങൾ മാറാനായി പുള്ളോർ കുടം മീട്ടി പാടുമായിരുന്നു. ഇന്ന് വർഷത്തിലൊരിക്കൽ മാസത്തിലെ ആയില്ല്യത്തിനൊ മറ്റോ ഇവരെ ഏതെങ്കിലും ക്ഷേത്രനടയിൽ കണ്ടാലായി. 

pulluvan pattu songs for prosperity-rse-

പുള്ളുവൻ പാട്ട് എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുക നിർമ്മാല്യം എന്ന ചിത്രത്തിലെ "ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർ കുടംകൊണ്ട് ..."എന്ന് ബ്രഹ്മാനന്ദൻ പാടിയ ഗാനം ആയിരിക്കും. പഴയ കാലത്ത് പുള്ളവനും പുള്ളോത്തിയും വീടുകളിൽ കയറിയിറങ്ങി നാഗദോഷങ്ങൾ മാറാനായി പുള്ളോർ കുടം മീട്ടി പാടുമായിരുന്നു. കന്നിമാസത്തിലെ ആയില്ല്യത്തിനൊ മറ്റോ ഇവരെ ഏതെങ്കിലും ക്ഷേത്രനടയിൽ കണ്ടാലായി. ഗൃഹദോഷങ്ങൾ മാറാനും സന്തതി പരമ്പരകൾക്ക് ഐശ്വര്യം ഉണ്ടാവാനും ഒക്കെ ഈ പാട്ടുകൾ ഗുണകരമാണ്.      

ശ്രീ നാഗരാജ വാഴ്ക വാഴ്ക 
ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക (2)

Latest Videos

ആദിമൂലം വെട്ടിക്കോട്
വാഴുന്ന ദൈവങ്ങൾ വാഴ്ക വാഴ്ക

അഷ്ട നാഗങ്ങളിൽ ശ്രേഷ്ഠനാകും 
ഇഷ്ടെശ്വരൻ ദേവൻ വാഴ്ക വാഴ്ക

 നെല്ലും ധനവും ഏറീടുവാൻ
 പൊന്നും തിരുവടി വാഴ്ക വാഴ്ക
ശ്രീ നാഗരാജ വാഴ്ക വാഴ്ക
ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക

എല്ലാം അറിയുന്ന തമ്പുരാനേ
എല്ലാം അരുളുന്ന തമ്പുരാനേ

കാലങ്ങളായുള്ള പുത്രദുഃഖം
കാണാതിരിക്കുവാൻ എന്തു മൂലം

 ഉണ്ണിക്കളികളും കണ്ടിടുവാൻ
  ഉണ്ണി ചിരിയൊച്ചകേട്ടിടുവാൻ
ചുറ്റും വലം വച്ച് തൊഴുതു ഭക്തർ
 ഉരുളി കമിഴ്ത്തുന്നേൻ തമ്പുരാനേ
 സന്തതി സൗഭാഗ്യം നൽകിടേണം
  സങ്കർഷണാ നിത്യം കാത്തിടേണം
 ശ്രീ നാഗരാജ വാഴ്ക വാഴ്ക
 ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക
പുറ്റും മുട്ടയും കാഴ്ച വയ്ക്കാം
ഉപ്പും മഞ്ഞളും നേർച്ച വയ്ക്കാം

കമുകിൻ പൂമാലയിൽ ശോഭിച്ചീടും
കമനീയ രൂപത്തെ കൈ വണങ്ങാം

മാമുനി പുംഗവൻ പരശുരാമൻ
ചേലിൽ പ്രതിഷ്ഠിച്ച ദൈവമല്ലോ

ആയുസ്സും അർത്ഥവും വന്നു ചേരാൻ
ആദിശേഷൻ നിത്യം വാഴ്ക വാഴ്ക

നൂറും പാലും ഇഷ്ട പൂജയാക്കി
വാഴുന്ന തമ്പുരാൻ വാഴ്ക വാഴ്ക

പുത്ര ലാഭത്തോടെനിന്റെമുന്നിൽ
ഉരുളി മലർത്തുന്നേ നാഗരാജ

ശ്രീ നാഗരാജാ വാഴ്ക വാഴ്ക
ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക

ശ്രീ നാഗരാജാ വാഴ്ക വാഴ്ക
ശ്രീ നാഗയക്ഷിയമ്മ വാഴ്ക വാഴ്ക

നാഗരാജാവിന്റെയും നാഗയക്ഷിയുടെയും അനുഗ്രഹം കിട്ടാനുള്ള ഒരു പ്രാർത്ഥനയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇതുപോലെ അനേകം പാട്ടുകളാണ് ഇവർ പാടാറ് പതിവ്. രാഹുദോഷവും ശനി ദോഷവും ഒക്കെ മാറാനായുള്ള വരികളും ഇവരുടെ പാട്ടിൽ വരാറുണ്ട്.

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്

ദാനം നൽകി പുണ്യം നേടാം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image