വമ്പൻ സുരക്ഷ, മോഹവില; ബ്രെസയെയും നെക്സോണിനെയും നേരിടാൻ കിയ സിറോസ് ഫെബ്രുവരി ഒന്നിന് എത്തും

By Web Desk  |  First Published Jan 5, 2025, 10:49 AM IST

സിറോസ് കോംപാക്റ്റ് എസ്‌യുവിയുടെ വില കമ്പനി 2025 ഫെബ്രുവരി 1-ന് പ്രഖ്യാപിക്കും. ഡെലിവറി 2025 ഫെബ്രുവരി പകുതി മുതൽ ആരംഭിക്കും. സിസിൻ്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ സിറോസ് ഓൺലൈനിലോ അടുത്തുള്ള കിയ ഡീൽഷിപ്പിൽ നിന്നോ ബുക്ക് ചെയ്യാം. 


കിയ ഇന്ത്യ സിറോസ് കോംപാക്റ്റ് എസ്‌യുവിയുടെ വില കമ്പനി 2025 ഫെബ്രുവരി 1-ന് പ്രഖ്യാപിക്കും. ഡെലിവറി 2025 ഫെബ്രുവരി പകുതി മുതൽ ആരംഭിക്കും. സിസിൻ്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ സിറോസ് ഓൺലൈനിലോ അടുത്തുള്ള കിയ ഡീൽഷിപ്പിൽ നിന്നോ ബുക്ക് ചെയ്യാം. 

കിയ സിറോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭിക്കും. 1.0-ലിറ്റർ T-GDi പെട്രോൾ എഞ്ചിൻ 120bhp-യും 172Nm ടോർക്കും പുറപ്പെടുവിക്കും. 116 bhp കരുത്തും 250 Nm ടോർക്കും  ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ CRDi VGT ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് (ഡീസൽ), 7-സ്പീഡ് DCT ഓട്ടോമാറ്റിക് (പെട്രോൾ) എന്നിവ ഉൾപ്പെടുന്നു.

Latest Videos

വെൻ്റിലേറ്റഡ് പിൻ സീറ്റുകൾ, 64 നിറങ്ങളുള്ള ആംബിയൻ്റ് ലൈറ്റിംഗ്, സൈഡ് പാർക്കിംഗ് സെൻസറുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഡിജിറ്റൽ എസി കൺട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളോടെയാണ് കിയ സിറോസ് വരുന്നത്. ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, 8 സ്പീക്കർ ഹർമൻ കാർഡൺ സിസ്റ്റം, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും കിയ സിറോസിൽ ഉണ്ട്. വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയവയെ സിറോസ് പിന്തുണയ്ക്കുന്നു. പനോരമിക് സൺറൂഫും പവർഡ് ഡ്രൈവർ സീറ്റും ഇതിലുണ്ട്. സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് ആങ്കറുകൾ, ലെവൽ-കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ് തുടങ്ങിയ ഇനങ്ങൾ ഫീച്ചർ ചെയ്യുന്ന ലെവൽ 1 ADAS എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ടാറ്റ നെക്‌സോൺ , മഹീന്ദ്ര XUV 3XO, ഹ്യുണ്ടായ് ക്രെറ്റ , മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായാണ് പുതിയ കിയ സിറോസ് മത്സരിക്കാൻ പോകുന്നത്. കിയ സിറോസ് ഒമ്പത് ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഫെബ്രുവരി 1-ന് കമ്പനി ഔദ്യോഗികമായി വില പ്രഖ്യാപിക്കും. 

 

click me!