വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ ചോദിച്ചു.
തിരുവനന്തപുരം: വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന് വിമർശനവുമായി എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും ഇപി രൂക്ഷഭാഷയിൽ ചോദിച്ചു. വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലർക്കും താത്പര്യമെന്നും ജയരാജൻ കുറ്റപ്പെടുത്തി.
അതേ സമയം, വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നും ആണ് ആരോപണം.
നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിനും ഉത്തരവാകുന്നത്. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ആണ് വിജയൻറെ ആത്മഹത്യക്ക് കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു.