അലക്‌സാൻഡ്രൈറ്റ് രത്നക്കല്ലിൻ്റെ പ്രത്യേകതകൾ എന്തൊക്കെ?

By Dr P B Rajesh  |  First Published Jan 2, 2025, 9:52 PM IST

പത്തൊമ്പതാം നൂറ്റാണ്ടിൽ റഷ്യയിലെ യുറൽ പർവതനിരകളിൽ നിന്ന് കണ്ടെത്തിയ അലക്സാണ്ട്രൈറ്റ് സാർ അലക്സാണ്ടർ രണ്ടാമൻ്റെ പേരിലാണ് അറിയപ്പെടുന്നത്. 


സൂര്യന്റെയും ബുധന്റെയും ഗുണഫലങ്ങൾ ഒന്നിച്ച് നൽകുന്ന രത്നമാണ് അലക്‌സാൻഡ്രൈറ്റ്. ഇത് വളരെ അപൂർവവും വിലപ്പെട്ടതുമായ ഒരു രത്നമാണ്. അതിൻ്റെ നിറം മാറ്റാനുള്ള കഴിവ് കൊണ്ട് വ്യത്യസ്തമാണിത്. പകൽ ഇത് നീലകലർന്ന പച്ചയായി കാണുന്നു. ജ്വലിക്കുന്ന പ്രകാശത്തിൽ പർപ്പിൾ ചുവപ്പിലേക്ക് മാറുന്നു. ചുരുക്കത്തിൽ പകൽ ഒരു നിറവും രാത്രി മറ്റൊരു നിറവുമായി മാറുന്നു. ജൂൺ മാസം ജനിച്ചവരുടെ ജന്മരത്നം ആണിത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ റഷ്യയിലെ യുറൽ പർവതനിരകളിൽ നിന്ന് കണ്ടെത്തിയ അലക്സാണ്ട്രൈറ്റ്, സാർ അലക്സാണ്ടർ രണ്ടാമൻ്റെ പേരിലാണ് അറിയപ്പെടുന്നത്. റഷ്യൻ കല്ലുകൾ വളരെ വിലപ്പെട്ട താണെങ്കിലും ബ്രസീൽ,കിഴക്കൻ ആഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ അലക്സാ ണ്ട്രൈറ്റ് ഉത്ഭവിക്കുന്നു. അവ ഓരോന്നും തനതായ സ്വഭാവസവിശേഷതകൾ ഉണ്ട്. കേരളത്തിലും അലക്സാൻഡ്രൈറ്റ് ലഭ്യമാണ്. എന്നാൽ അത് വ്യാവസായികമായി ഖനനം ചെയ്യുന്നില്ല.

Latest Videos

അലക്സാണ്ട്രൈറ്റിൻ്റെ വില അതിൻ്റെ ഗുണനിലവാരം, വലുപ്പം,നിറം മാറ്റാനുള്ള കഴിവ് എന്നിവ ഉൾപ്പെടെ നിരവധിഘടകങ്ങളെ ആശ്രയിച്ചാണ് കണക്കാക്കുന്നത്. അലക്സാൻഡ്രൈറ്റ് ഭാഗ്യത്തെയും സർഗ്ഗാത്മകതയെയും വർദ്ധിപ്പിക്കുന്നു. സൂര്യ ദശയിലും,ബുധദശാകാലത്തും ഒരുപോലെ ധരിക്കാവുന്നതാണ് ഈ രത്നം. ജാതകത്തിൽ സൂര്യൻ ബുധനും ഒന്നിച്ചു നിൽക്കുന്നവർക്കും ഇത് ധരിക്കുന്നത് ഗുണകരമാണ്.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

മാണിക്യത്തിന്റെ ഗുണഫലങ്ങൾ ഇതൊക്കെ

click me!