Horoscope Today : ദിവസഫലം ; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Dr P B Rajesh  |  First Published Jan 3, 2025, 10:09 AM IST

ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. :പി.ബി.രാജേഷ് എഴുതുന്നു.


മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

സാമൂഹികരംഗത്ത് ശോഭിക്കാൻ കഴിയും. ബന്ധുവിന്റെ സഹായം ലഭിക്കും. അഭിമാനം തോന്നുന്ന ചില കാര്യങ്ങൾ  ചെയ്തു തീർക്കും. ദൂരയാത്ര ചെയ്യും.

Latest Videos

ഇടവം:- (കാർത്തിക3/4 , രോഹിണി, മകയിരം 1/2) 

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലമുണ്ടാകും. പുതിയ വാഹനം വാങ്ങും. പരീക്ഷകളിൽ വിജയം നേടും. 

മിഥുനം:-(മകയിരം1/2,  തിരുവാതിര, പുണർതം 3/4) 

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് സമാധാനം നില നിൽ ക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. 

കർക്കടകം:- (പുണർതം1/4 , പൂയം, ആയില്യം) 

ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ കഴിയും. ആരോഗ്യം തൃപ്തികരമാകും 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

മറ്റുള്ളവരുടെ പ്രേരണയാൽ ചില പുതിയ കാര്യങ്ങൾ തുടങ്ങും. സഹോദര സഹായം പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. 

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര 1/2) 

വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ വന്നു ചേരും. വീട്ടിൽ സമാധാനം നിലനിൽക്കും. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധിക്കണം. 

തുലാം:- (ചിത്തിര 1/2 ,  ചോതി, വിശാഖം3/4)

അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും.  ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. 

വൃശ്ചികം:-(വിശാഖം1/4,  അനിഴം, തൃക്കേട്ട)

പ്രതീക്ഷിച്ചിരുന്ന പണം വന്നുചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതലകൾ ലഭിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

കുടുംബ ജീവിതം സന്തോഷകരമായി തുടരും. പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തും. മേലധികാരിയുടെ പ്രീതി നേടും. സാമ്പത്തികനില പുരോഗമിക്കും.

മകരം:- (ഉത്രാടം3/4,  തിരുവോണം, അവിട്ടം1/2) 

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങളും പരിഹരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. 

കുംഭം:-(അവിട്ടം1/2,  ചതയം, പൂരുരുട്ടാതി 3/4)

നിയമനം പ്രതീക്ഷിക്കുന്നവർക്ക് ജോലി ലഭിക്കും.  ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം.വാഹന അപകടത്തിൽ നിന്നും രക്ഷപ്പെടും. വരുമാനം മെച്ചപ്പെടും.

മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി ) 

പുതിയ വീട്ടിലേക്ക് താമസം മാറും. വിവാഹം നിശ്ചയിക്കും. കർമ്മ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. യാത്ര സന്തോഷകരമാകും. സാമ്പത്തിക നില ഭദ്രമാണ്. 

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

അലക്‌സാൻഡ്രൈറ്റ് രത്നക്കല്ലിൻ്റെ പ്രത്യേകതകൾ എന്തൊക്കെ?

 


 

click me!