ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഉന്നതരുടെ സഹായം ലഭിക്കും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ചനേടും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ സമാധാനവും യാത്ര കൊണ്ട് നേട്ടവും ഉണ്ടാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിച്ചു കഴിയാൻ സാധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
ഈശ്വരാധീനമുള്ള കാലമാണ്. കുടുംബ ജീവിതം സമാധാനപരമാകും. സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം കിട്ടും. ഉല്ലാസ യാത്ര ചെയ്യും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പൊതുവേ തൃപ്തികരമായ കാലമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങും. ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
അറിയാതെ ചെയ്ത അബദ്ധങ്ങളെ തിരുത്താൻ അവസരം ലഭിക്കും. തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. എതിരാളികളെ വശത്താക്കും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പല കാര്യങ്ങളും പ്രതികൂലമായി മാറും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
വരുമാനം വർദ്ധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. പ്രതിസന്ധികൾ തരണം ചെയ്യും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഗുണദോഷ സമ്മിശ്രമായ കാലമാണ്. വരുമാനം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
തൊഴിൽ ഭാരം വർദ്ധിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മനക്ലേശത്തിന് കാരണമാകും. പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തികനില പുരോഗമിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)